കുണിയ (കാസർകോട്): സമസ്ത നൂറാംവാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് സാക്ഷികളാവാൻ കടൽ കടന്ന് അനേകം പേർ. സമാപന ദിവസത്തിലെ ഗ്ലോബല്‍ ഉലമ സമ്മിറ്റിൽ ഇംഗ്ലണ്ട്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്റൈന്‍, ഇറാഖ്, ഈജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പണ്ഡിതരെത്തിയത്.
കൈറോ വേള്‍ഡ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. സാമി മുഹമ്മദ് റബീഅ് ശരീഫ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, പി.കെ. ഹംസക്കുട്ടി മുസ് ലിയാര്‍ ആദൃശ്ശേരി, ചീക്കോന്ന് ബഷീര്‍ അബ്ദുല്ല ഫൈസി, ഡോ. സ്വലാഹ് ബിന്‍ അലി അബ്ദുറഹ്മാന് ബഹ്റൈന്‍, ഡോ. വലീദ് അബ്ദുല്‍ മുന്‍ഇം അല്‍ സഈദ് കൈറോ, ഡോ. ഇമാദ് മുഹമ്മദ് ഈസ് അല്‍ അസ്ഹര്‍, ഡോ. മുഹമ്മദ് സഅദ് അല്‍ ഹദ്ദാദ് ഈജിപ്ത്, ശൈഖ് മുഅതസ് മുഹമ്മദ് അല്‍ദൂരി ഇറാഖ്, ഡോ. സയ്യിദ് മൂസല്‍ ഖാളിം മലേഷ്യ, മുഫ്തി ഖലീല്‍ അഹ്മദ് ജാമിഅ നിസാമിയ്യ, മുഫ്തി സല്മാന് അസ്ഹരി മുംബൈ, ഹാഫിള് മുഹമ്മദ് ഖാലിദ് അലി ഖാദിരി, സയ്യിദ് വഹീദ് അലി നിസാമി ഹൈദരാബാദ്, ഹാഫിള് പി.എ. ഖാജാ മുഈനുദ്ദീന് ഫാസില്‍ ബാഖവി തമിഴ്നാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.സി. മുഹമ്മദ് ബാഖവി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ദുല്ല അല്‍ഖാസിമി കൊളപ്പുറം, സയ്യിദ് മുഈനുദ്ദീന് ജിഫ്രി എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുസ്സലാം ബാഖവി സ്വാഗതവും ഡോ. സി.കെ. അബ്ദുറഹ്മാന് ഫൈസി നന്ദിയും പറഞ്ഞു.
കുണിയ (കാസർകോട്): സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രവാസി സംഗമം പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി. പ്രവാസ ലോകത്തെ തൊഴില്‍ പ്രശ്നം, നിയമങ്ങള്‍, കുടുംബത്തിന്റെ ഭദ്രത, ബിസിനസ്, ഓഹരി വിപണി, സമസ്തയുടെ സംഘടന സംവിധാനം തുടങ്ങിയവ ചര്‍ച്ചയായി.
സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രവാസി സെല്‍ ചെയര്‍മാനുമായ ഡോ. പി.കെ. ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ എസ്.ഐ.സി പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ അബ്ദുല്‍ സലാം ബാഖവി പ്രഭാഷണം നടത്തി. പൂക്കോയ തങ്ങള്‍ ബാ അലവി പ്രാര്‍ഥന നടത്തി. അബൂബക്കര്‍ അല്‍ ഖാസിമി ഖത്തര്‍ അധ്യക്ഷതവഹിച്ചു. ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ആമുഖ പ്രഭാഷണം നടത്തി.
ശൗക്കത്തലി മൗലവി, സലീം ദാരിമി ചെര്‍ള, സക്കീര്‍ ഹുസൈന് തങ്ങൾ അന്‍വര്‍ ഹാജി മസ്ക്കറ്റ്, റാഫി ഹുദവി സൗദി അറേബ്യ, ഗഫൂര്‍ ഫൈസി ഒമാന്‍, അബ്ദുല്‍ വാഹിദ് ബഹറൈന്‍, ഇസ്മായില്‍ ഹുദവി ലണ്ടന്‍, ഫാരിസ് തങ്ങള്‍ ഈജിപ്ത്, ഇസ്ഹാഖ് ഹുദവി തുര്‍ക്കി, അബ്ദുല്‍ അസീസ് ആസ്ട്രേലിയ, അബ്ദുല്‍ ലത്തീഫ് ഫൈസി ഒമാന്‍, ഷഫീഖ് ഹുദവി ജര്‍മനി, ഷംസുദീന്‍ ഫൈസി മലേഷ്യ, യു.കെ. അബ്ദുല്‍ കരീം, ഫൈസല്‍ ഹുദവി ഖത്തര്‍ എന്നിവർ സംബന്ധിച്ചു.
കെ.എം.കുട്ടി ഫൈസി അച്ചൂര് സമാപന സന്ദേശം നല്കി. വി.കെ. കുഞ്ഞഹമ്മദ് ഹാജി ബഹ്റൈന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.