കരിപ്പൂ൪: ഹജ്ജ് 2013ന് ഗ്രീൻ കാറ്റഗറിയിൽനിന്ന് അസീസിയ കാറ്റഗറിയിലേക്ക് താമസം മാറിയ തീ൪ഥാടക൪ക്ക് ഒരു മാസത്തിനകം അധിക തുക മടക്കി നൽകുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. 30,000 രൂപക്കടുത്ത് ഓരോ തീ൪ഥാടകനും തിരിച്ചുകിട്ടും. ഇത്തവണ സൗദി അധികൃതരുടെ നി൪ദേശത്തെ തുട൪ന്ന് 500ലേറെ പേരുടെ താമസ സ്ഥലം അവസാന നിമിഷം മാറ്റിയിരുന്നു.
യാത്ര റദ്ദാക്കിയവരുടെയും വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഹജ്ജിന് പോകാൻ കഴിയാത്തവരുടെയും പാസ്പോ൪ട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ലഭിച്ചിട്ടുണ്ട്. ഇവ ഉടനടി തിരിച്ചുനൽകും.ഹജ്ജ് ഹൗസിൽ കഴിഞ്ഞ ദിവസം ചേ൪ന്ന അവലോകന യോഗം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവ൪ത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ഹജ്ജ് അപേക്ഷകരിൽനിന്നും സത്യപ്രസ്താവന എഴുതി വാങ്ങുന്നതിലും അപേക്ഷക്കൊപ്പം റദ്ദാക്കിയ ചെക്ക് ആവശ്യപ്പെടുന്നതിലും മാറ്റം വേണമെന്ന ആവശ്യം യോഗത്തിൽ ഉയ൪ന്നു. 10 രൂപാ മുദ്രപത്രത്തിൽ, മുമ്പ് ഹജ്ജ് നി൪വഹിച്ചിട്ടില്ളെന്ന് നോട്ടറി മുഖേന സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മുഴുവൻ തീ൪ഥാടകരും നൽകേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഹജ്ജിന് അവസരം ലഭിക്കുന്നവ൪ മാത്രം നൽകിയാൽ മതിയെന്നുമുള്ള വാദമാണ് ഉയ൪ന്നത്. ബാങ്ക് ചെക്കും തെരഞ്ഞെടുക്കപ്പെടുന്നവ൪ മാത്രം നൽകണമെന്ന നി൪ദേശമുയ൪ന്നു.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയ൪മാൻ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാ൪, അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.