എക്സിറ്റ്പോളിന് വിലക്ക്

കോഴിക്കോട്: ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമോ പ്രതികൂലമോ ആകുംവിധം എക്സിറ്റ് പോള്‍ സംഘടിപ്പിക്കുന്നതും അതിന്‍െറ ഫലപ്രഖ്യാപനം നടത്തുന്നതും തടയുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനും ബാധകമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചു.
വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും പരാതികള്‍ കേള്‍ക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറുമായി ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിക്കാനും കമീഷന്‍ നിര്‍ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.