ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

കോട്ടയം: സംസ്ഥാനത്തെ ഒരു എം.എൽ.എയുടെയും ഫോൺ സംഭാഷണം ആഭ്യന്തരവകുപ്പ് ചോ൪ത്തിയിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. നിയമവിരുദ്ധമായ ഒരു നടപടിയും തൻെറ അറിവോടെ ആഭ്യന്തരവകുപ്പ് ചെയ്യുന്നില്ല. എം.എൽ.എമാരുടെ ഫോൺ ചോ൪ത്തുന്നുവെന്ന സി.പി.എം നേതാവ് എളമരം കരീമിൻെറ ആരോപണം തെറ്റാണ്. ഇതുസംബന്ധിച്ച് എളമരം സ്പീക്ക൪ക്ക് നൽകിയ പരാതിയിൽ അന്വേഷണം ആവശ്യമെങ്കിൽ നടക്കട്ടെയെന്ന് തിരുവഞ്ചൂ൪ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അന്വേഷണത്തിൻെറ ഭാഗമായി പൊലീസ് എന്തു ചെയ്യുന്നുവെന്ന് തനിക്കറിയില്ല. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് മാത്രമേ വിവരങ്ങൾ അറിയാവൂ. നിയമസഭയിൽ താൻ വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.