ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

തലശ്ശേരി: വിവാഹ വാഗ്ദാനം നൽകി ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. തമിഴ്നാട് നാഗപട്ടണം തരംഗവാടി സ്വദേശി പാലക്കാട് നെന്മാറ കിഴക്കെ തെരുവിൽ താമസിക്കുന്ന കെ.രാജേഷി (32)നെയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനും പത്ത് കൊല്ലം കഠിന തടവിനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
പട്ടികജാതി, പട്ടികവ൪ഗ നിയമ പ്രകാരം ജീവപര്യന്തം തടവും ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 376 പ്രകാരം പത്ത് വ൪ഷം കഠിന തടവിനുമാണ് ശിക്ഷിച്ചത്. ഇതിനു പുറമെ 1.25 ലക്ഷം രൂപ പിഴയും ഒടുക്കണം.
2010 മാ൪ച്ച് 26 നാണ് കേസിനാസ്പദമായ സംഭവം. കണ്ണവം ചെറുവാഞ്ചേരി ആദിവാസി കോളനിയിലെ കുറിച്യ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുടെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിലെ ജീവനക്കാരനായിരുന്നു രാജേഷ്. വിവാഹിതനായ കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുപ്പത്തിലായത്. വിവാഹ വാഗ്ദാനം നൽകി യുവതിയെയും കൂട്ടി ഒരാഴ്ചയോളം പാലക്കാട്, മലപ്പുറം ജില്ലകളിൽ താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ ഉപേക്ഷിച്ച് രാജേഷ് കടന്നുകളഞ്ഞു. അന്നത്തെ തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമിൻെറ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. യുവതിയുടെ മാതാവുൾപ്പെടെ 18 സാക്ഷികളെ കേസിൽ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ എം.ജെ. ജോൺസൺ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.