അഴിമതി ആരോപണം: ഹസാരെ നിലപാട് മാറ്റി

താനെ: പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെതിരായ അഴിമതി ആരോപണത്തിൽ അണ്ണാ ഹസാരെ വീണ്ടും മലക്കംമറിഞ്ഞു. അഴിമതി ആരോപണത്തിൽ പ്രധാനമന്ത്രിക്ക് ക്ളീൻചിറ്റ് നൽകിയ ഹസാരെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ പരോക്ഷമായി കുറ്റപ്പെടുത്താനും മറന്നില്ല.
ലോക്പാൽ ബില്ലിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി താനെയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ഹസാരെ.
മൻമോഹൻസിങ് സത്യസന്ധനാണെന്നും അദ്ദേഹം അഴിമതി നടത്തിയതായി തെളിവുകളില്ലെന്നും പറഞ്ഞ ഹസാരെ, മൻമോഹൻസിങ് ചില  ബാഹ്യശക്തികളുടെ നിയന്ത്രണത്തിലായതുകൊണ്ടാണ് സംശയത്തിന്റെ നിഴലിലായതെന്നും സൂചിപ്പിച്ചു.
പ്രധാനമന്ത്രി മൻമോഹൻസിങ് ഉൾപ്പെടെ 14 കേന്ദ്രമന്ത്രിമാ൪ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ ഹസാരെ പിന്നീട് തന്റെ വാദം തിരുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.