വൈക്കം അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ വളപ്പിൽ കാടുമൂടിയ യന്ത്രങ്ങൾ
വൈക്കം: തോട്ടുവക്കത്തെ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ വക കെട്ടിടവും ഉപകരണങ്ങളും പരിതാപകരമായ അവസ്ഥയിലെന്ന് റിപ്പോർട്ട്. കർഷക ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ അനാഥമായിക്കിടക്കുകയാണ്. തലയാഴം, വൈക്കം, വെച്ചൂർ മേഖലകളിലെ കർഷകർക്ക് മെതിയന്ത്രം, ടില്ലർ തുടങ്ങിയ കാർഷിക ഉപകരണങ്ങൾ ഇവിടെനിന്ന് നൽകിയിരുന്നു. എന്നാൽ, ഒരു സുപ്രഭാതത്തിൽ ഓഫിസിന്‍റെ പ്രവർത്തനം നിലച്ചു. കൂടാതെ, ജീവനക്കാർ തിരിമറികൾ നടത്തിയെന്ന ആരോപണം ഉയർന്നു. ചില രാഷ്ട്രീയ പാർട്ടികളും ഇതിന് പിന്നിൽ പ്രവർത്തിച്ചതായി കർഷകർ പറയുന്നു.
വർഷങ്ങളായി പ്രവർത്തിപ്പിക്കാത്ത യന്ത്രങ്ങളും വാഹനങ്ങളും കാടുമൂടിയതോടെ ഒാഫിസ് വളപ്പ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. വളപ്പിലെ ചുറ്റുമതിൽ ഇടിയുകയും ചെയ്തു. സ്ഥാപനത്തിന്‍റെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.