നാനാടത്ത് നിയന്ത്രണംവിട്ട കാർ പാടത്തേക്ക് മറിഞ്ഞപ്പോൾ
ഉദയനാപുരം: നിയന്ത്രണംവിട്ട കാർ വഴിയോരത്തെ കടയിലും ബൈക്ക് യാത്രികനെയും ഇടിച്ചശേഷം വൈദ്യുതി പോസ്റ്റ് തകർത്ത് വെള്ളം നിറഞ്ഞ പാടത്തേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഉദയനാപുരം നേരേകടവ് കരിമലേകാട്ട് ശരത്തി (32)ന് നിസ്സാര പരിക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിയോടെ നാനാടം മാർക്കറ്റിന് സമീപമായിരുന്നു സംഭവം. എറണാകുളം ഭാഗത്ത് നിന്ന് വൈക്കത്തേക്ക് വരുകയായിരുന്നു കാർ. പെരുമ്പാവൂരിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്ക് യാത്രികൻ.വഴിയോരക്കടക്കും വൈദ്യുതി പോസ്റ്റിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മുമ്പും ഈ ഭാഗത്ത് കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.