കോട്ടയം: എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് അനുവദിച്ച് കിഫ്ബി ഫണ്ടിൽ കുറഞ്ഞ വിഹിതം ലഭിച്ച ജില്ലകളിൽ ഒന്നാണ് കോട്ടയം. 4,046.13 കോടി രൂപ മാത്രമാണ് കിഫ്ബി ഫണ്ടായി ജില്ലക്ക് മൊത്തം ലഭിച്ചതെന്ന് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്നു. സംസ്ഥാനത്താകെ കിഫ്ബി അംഗീകാരം നൽകിയ ഫണ്ടിൽ 3.4 ശതമാനം മാത്രമാണിത്.
കോട്ടയം ജില്ലക്ക് അംഗീകരിച്ച ഫണ്ടിൽ 3,811.36 കോടി കൈമാറിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് ആകെ ഫണ്ട് കൈമാറിയതിന്‍റെ 4.4 ശതമാനം വരും. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകൾക്ക് മാത്രമായി ആകെ ഫണ്ടിന്‍റെ 47.5 ശതമാനം അംഗീകരിച്ചപ്പോഴാണ് കോട്ടയം ജില്ലക്ക് വേണ്ടത്ര പരിഗണന കിഫ്ബിയിൽ നിന്ന് ലഭിക്കാതിരുന്നത്. കണ്ണൂരിന് 20ഉം തിരുവനന്തപുരത്തിന് 17ഉം എറണാകുളത്തിന് 11ഉം ശതമാനം ഫണ്ടിനാണ് കിഫ്ബി അംഗീകാരം നൽകിയത്.
കൊല്ലം -4,715.50 കോടി (3.9 ശതമാനം), പത്തനംതിട്ട- 2,894.07 കോടി (2.4 ശ തമാനം), ആലപ്പുഴ -6,589.84 കോടി (5.5 ശതമാനം), ഇടുക്കി -2,385.51 കോടി (2.0 ശതമാനം), തൃശൂർ -5,384.24 കോടി (4.5 ശ തമാനം), മലപ്പുറം-4,979.62 കോടി (4.2 ശതമാനം), കോഴിക്കോട് -5,545.18 കോടി (4.6 ശതമാനം), വയനാട് -1,699.59 കോടി (1.4 ശതമാനം), കാസർകോട് -5,326,91 കോടി (4.5 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ജില്ലകൾക്ക് ലഭിച്ച കിഫ്ബി ഫണ്ട്. പാലക്കാടിന് 17,893.34 കോടി (15.0 ശതമാനം) ഫണ്ട് അംഗീകരിച്ചെങ്കിലും കൈമാറിയത് 7,609.82 കോടി മാത്രമാണ്. ആകെ ഫണ്ട് കൈമാറ്റത്തിന്‍റെ 8.8 ശതമാനം.
2,000 കോടിയും അതിൽ കൂടുതലും ഫണ്ട് ജില്ലയിലെ ഓരോ മണ്ഡലത്തിലെയും പദ്ധതികൾക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചെന്നാണ് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിലടക്കം നടത്തിയിരുന്ന പ്രചാരണം. ഒമ്പത് നിയമസഭ മണ്ഡലങ്ങളുള്ള കോട്ടയം ജില്ലക്ക് മൊത്തത്തിൽ 4,046.13 കോടി മാത്രമാണ് അനുവദിച്ചത് എന്നതാണ് യാഥാർഥ്യം. രാഷ്ട്രീയവും ഭരണപരവുമായ താ ര്യങ്ങളാണ് പ്രാദേശികമായ പദ്ധതികൾ തെരഞ്ഞെടുത്തതിൽ കിഫ്ബി മാനദണ്ഡമാക്കിയതെന്ന വിമർശനവും ധവളപത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.