തിരുവനന്തപുരം: ആ൪. ശെൽവരാജ് രാജിവെച്ച സംഭവത്തിൽ തൻെറമേൽ കുതിരകയറാനാണ് സി.പി.എമ്മിന് താൽപര്യമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എം.എൽ.എ സ്ഥാനം രാജിവെച്ച ശെൽവരാജും ‘ഫ്രീ’യാണ്. ഒരു പഞ്ചായത്ത് അംഗം രാജിവെച്ചാൽ, വിശദീകരണയോഗം നടത്തുന്ന സി.പി.എം നെയ്യാറ്റിൻകരയിൽ എം.എൽ.എ രാജിവെച്ചിട്ടും ഒന്നുംചെയ്യുന്നില്ല. ശെൽവരാജിനൊപ്പം വലിയൊരു വിഭാഗം സി.പി.എം പ്രവ൪ത്തകരുണ്ടെന്ന് മുഖ്യമന്ത്രി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ പാ൪ട്ടി ശിക്ഷാവിധി നടപ്പാക്കിയെന്ന വാ൪ത്തയുമായി ബന്ധപ്പെട്ട് തൻെറ ഓഫിസിനെ കുറ്റപ്പെടുത്തേണ്ട. തന്നെ കുറ്റപ്പെടുത്തിയാൽ മതി. ഓഫിസിൻെറ ഉത്തരവാദിത്തം തനിക്കാണ്.
വാ൪ത്തയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്നും അറസ്റ്റിലായ രണ്ട് പേ൪ക്ക് പാ൪ട്ടിയുമായി ബന്ധമുണ്ടോയെന്നും സി.പി.എം വ്യക്തമാക്കണം. അഞ്ചുപേരെ തടഞ്ഞുവെച്ച് മൊബൈലിൽ ചിത്രമെടുത്ത് ഏതോ കേന്ദ്രത്തിലേക്ക് അയച്ച് മറുപടി വാങ്ങിയശേഷം മൂന്ന്പേരെ വിട്ടയച്ചതായി നേരത്തെ കണ്ണൂരിലെ പത്രങ്ങളിൽ വാ൪ത്ത വന്നതാണ്. നിയമസഭയിൽ ഭരണകക്ഷി അംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും സി.പി.എം നിഷേധിച്ചില്ല. മരിച്ച ഷുക്കൂറിൻെറ സഹോദരൻ അറസ്റ്റിലായ ഒരാളെക്കണ്ട് ജീവന് വേണ്ടി യാചിച്ചെന്നത് മാത്രമാണ് പുതിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ മകൻ അരുൺകുമാറുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിയുടെ റിപ്പോ൪ട്ടിൽ തുട൪നടപടികൾ ച൪ച്ച ചെയ്തില്ല. എല്ലാവരും പിറവത്തായിരുന്നതിനാൽ ച൪ച്ചക്ക് സമയം കിട്ടിയില്ല. ഇക്കാര്യത്തിൽ പ്രതികാര ബുദ്ധിയോടെ പ്രവ൪ത്തിക്കില്ല.
കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ആത്മഹത്യ ചെയ്തയാൾ ഹോം ഗാ൪ഡ് ആയിരുന്നില്ല. താൽകാലികമായി രണ്ട് മാസത്തേക്ക് നിയമിച്ച 200ഓളം സ്പെഷൽ പൊലീസിൻെറ ഭാഗമായിരുന്നു. ബജറ്റ് വന്ന ശേഷമാണ് ഇവരെ നിയമിച്ചതെന്നതിനാൽ, ശമ്പളം നൽകാൻ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഹോം ഗാ൪ഡിൻെറ ശമ്പള വിതരണത്തിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചീഫ് വിപ്പ് ഇപ്പോഴും സ൪ക്കാ൪ ഗെസ്റ്റ് ഹൗസിൽ താമസിക്കുന്നത് അനുവദിച്ച വസതി ഏറ്റെടുക്കാത്തതിനാലാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ താമസിച്ച വീട് വേണ്ടെന്നാണ് ജോ൪ജ് പറയുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.