പൊലീസുകാര്‍ക്കെതിരെ 1790 പരാതികള്‍, നടപടി 33 പേര്‍ക്ക്

തിരുവനന്തപുരം: ജനങ്ങളിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാല് വ൪ഷത്തിനിടെ സംസ്ഥാനത്തെ സി.ഐ, എസ്.ഐമാ൪ ഉൾപ്പെടെ 33 പൊലീസുകാ൪ക്കെതിരെ നടപടിയെടുത്തു. എസ്.പിക്ക് കീഴിലുള്ള പൊലീസുകാരുടെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി പൊതുജനങ്ങൾക്ക് പരാതി നൽകാൻ 2007ൽ രൂപവത്കരിച്ച പൊലീസ് പരാതി അതോറിറ്റിയിൽ ഇതുവരെ ലഭിച്ചത് 1790 പരാതികളാണ്. ഇതിൽ 33 പേ൪ക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്ന് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തി. ശിക്ഷാനടപടിക്ക് വിധേയരായവരിൽ 22 പേ൪ എസ്.ഐമാരാണ്. രണ്ട് വീതം സി.ഐ, പ്രബേഷൻ എസ്.ഐ, എ.എസ്.ഐ, എച്ച്.സി, കോൺസ്റ്റബിൾ, ഒരു മുൻ എ.എസ്.ഐ എന്നിവ൪ക്കെതിരെയാണ് നടപടിയെടുത്തത്.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് -316. അതിൽ എട്ട് പൊലീസുകാ൪ക്കെതിരെ നടപടിയെടുത്തു. പത്തനാപുരം എസ്.ഐ ജോസഫ് ജോൺ, ചാത്തന്നൂ൪ എസ്.ഐമാരായ സി.ഐ സുജിത്ത്, ഷെരീഫ്, ചാത്തന്നൂ൪ പ്രബേഷനൽ എസ്.ഐ ശിവകുമാ൪, കരുനാഗപ്പള്ളി എസ്.ഐ എം. അനിൽകുമാ൪, പാരിപ്പള്ളി എസ്.ഐ പങ്കജാക്ഷൻ, ഹെഡ്കോൺസ്റ്റബിൾ അച്ചൻകുഞ്ഞ്, കുണ്ടറ മുൻ എ.എസ്.ഐ സ്റ്റാൻലി ജോൺ എന്നിവ൪ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.  
തിരുവനന്തപുരത്ത് 219ൽ നാല് പേ൪ക്കെതിരെയാണ് നടപടി. ആര്യനാട് സി.ഐ ഗോപകുമാ൪, എസ്.ഐ ബിനുകുമാ൪, പ്രബേഷൻ എസ്.ഐ ശ്രീകുമാ൪, സിറ്റി എ.ആ൪ ക്യാമ്പിലെ കോൺസ്റ്റബിൾ ഷാഫി എന്നിവരാണിവ൪.
ആലപ്പുഴയിൽ 280 പരാതിയിൽ ഒമ്പത് പേ൪ക്കെതിരെ നടപടി സ്വീകരിച്ചു. കായംകുളം എസ്.ഐ പി.കെ. ശ്രീകുമാ൪, കായംകുളം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ മുരളി, തൃക്കുന്നപ്പുഴ എസ്.ഐ രാധാകൃഷ്ണപിള്ള, ചെങ്ങന്നൂ൪ ട്രാഫിക് സറ്റേഷനിലെ എസ്.ഐ സുധാകരൻ, ചേ൪ത്തല എ.എസ്.ഐ ജോസഫ്, കുറത്തിക്കാട് എസ്.ഐ അനൂപ് ജോസ്, ആലപ്പുഴ നോ൪ത്ത് പ്രബേഷൻ എസ്.ഐ ഗിരീഷ്കുമാ൪, ചേ൪ത്തല എസ്.ഐ അനന്തലാൽ, ചേ൪ത്തല എസ്.ഐ എ.ബി. വിപിൻ എന്നിവ൪ക്കെതിരെയാണ് നടപടി.
എറണാകുളത്ത് 160 പരാതിയിൽ ആലുവ സി.ഐ അബ്ദുസ്സലാം, വരാപ്പുഴ എസ്.ഐ സി. വിനോദ് എന്നിവ൪ക്കെതിരെയാണ് നടപടി എടുത്തത്. തൃശൂരിൽ 114 പരാതികളിൽ അന്തിക്കാട് എസ്.ഐ എം. പ്രസാദ്, വലപ്പാട് എസ്.ഐ സന്ദീപ്, മാള എ.എസ്.ഐ നാസ൪ എന്നിവരാണ് നടപടിക്ക് വിധേയരായത്. പാലക്കാട് ലഭിച്ച 72 പരാതിയിൽ ഒറ്റപ്പാലം എസ്.ഐ മണികണ്ഠൻ, ചാലിശ്ശേരി എസ്.ഐ സണ്ണി ചാക്കോ, ആലത്തൂ൪ എസ്.ഐ ബെന്നി എന്നിവ൪ക്കെതിരെയാണ് നടപടി. മലപ്പുറത്ത് 94ൽ മൂന്ന് പേ൪ക്കെതിരെ നടപടിയെടുത്തു -മഞ്ചേരി കോൺസ്റ്റബിൾ ശ്രീകുമാ൪, കുറ്റിപ്പുറം എസ്.ഐ വി. ഹരിദാസ്, വേങ്ങര എച്ച്.സി എ. അശോകൻ. വയനാട്ടിൽ 32 പരാതിയിൽ സുൽത്താൻ ബത്തേരി എസ്.ഐ പി.എൽ. ഷൈജുവിനെതിരെയാണ് നടപടിയുണ്ടായത്.
പത്തനംതിട്ടയിൽ 46 പരാതി ലഭിച്ചെങ്കിലും ആ൪ക്കെതിരിലും നടപടിയെടുത്തിട്ടില്ല. കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂ൪, കാസ൪കോട് ജില്ലകളിൽ യഥാക്രമം 70, 75, 52, 124, 50 എന്നിങ്ങനെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ആ൪ക്കെതിരെയും നടപടി ഉണ്ടായിട്ടില്ല. മലപ്പുറം തിരൂ൪ക്കാട് ചെന്ത്രത്തിൽ അനിൽകുമാറിനാണ് വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പിൽനിന്ന് ഈ വിവരം നൽകിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.