ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറക്കരുത് -പിണറായി

തിരുവനന്തപുരം: രണ്ട് മത്സ്യത്തൊഴിലാളികളെ കടലിൽ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികരെ സംരക്ഷിക്കുന്ന നടപടികളാണ് സ൪ക്കാ൪ സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻകുറ്റപ്പെടുത്തി. കൊലയാളികൾക്ക്  കൊലയാളികളുടെ പരിഗണന മാത്രമേ നൽകാവൂ. ഇറ്റലിയെന്ന് കേൾക്കുമ്പോൾതന്നെ മുട്ടുവിറക്കുന്ന രീതി തിരുത്തണം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
ഇറ്റാലിയൻ നാവിക൪ക്കെതിരെ യഥാ൪ഥ രീതിയിൽ ക്രിമിനൽ കുറ്റം ചുമത്താൻ പോലും സ൪ക്കാറിന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ തെളിവുകൾ ശേഖരിക്കുന്നത് കൊലയാളികൾക്ക് തെളിവുകൾ പലതും ബോധ്യപ്പെടുത്തിക്കൊണ്ടാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡിയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. കേസിൻെറ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പിണറായി ആരോപിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.