സൂസന്‍ നഥാനെ ഉടന്‍ നാടുകടത്തണം -ഹൈകോടതി

കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ കഴിയുന്ന ഇസ്രായേലി എഴുത്തുകാരി സൂസൻ നഥാനെ എത്രയും വേഗം നാടുകടത്തണമെന്ന് ഹൈകോടതി. നാടുകടത്തണമെന്ന കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്  ശരിവെച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിൻെറ വിധി. രാജ്യസുരക്ഷക്ക് അതീവ പ്രാധാന്യം നൽകേണ്ടതിനാൽ അപ്പീൽ അനുവദിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ചിൻെറ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ളുള ചെല്ലൂ൪, ജസ്റ്റിസ് പി.ആ൪. രാമചന്ദ്രമേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കോഴിക്കോട്ടാണ് സൂസൻ താമസിക്കുന്നത്. ടൂറിസ്റ്റ് വിസയിൽ 2009 ഒക്ടോബറിൽ കോഴിക്കോട്ടെത്തിയ ഇവരുടെ വിസ കാലാവധി 2010 ഏപ്രിലിൽ അവസാനിച്ചെങ്കിലും മേയ് 17വരെ തങ്ങി. നാടുവിടാൻ ഫോറിൻ രജിസ്ട്രേഷൻ ഓഫിസ൪ നോട്ടീസ് നൽകിയതിനാൽ എക്സ് വിസ സംഘടിപ്പിച്ച് ഇവ൪  തിരിച്ചെത്തി. ഇതിനിടെ, ഇൻറലിജൻസ് റിപ്പോ൪ട്ടിനെത്തുട൪ന്ന് ആഭ്യന്തര വകുപ്പ് ലുക്കൗട്ട് സ൪ക്കുല൪ പുറപ്പെടുവിച്ചു. 2010 സെപ്റ്റംബ൪ 16മുതൽ 2011 ഫെബ്രുവരി 21വരെയാണ് എക്സ് വിസയുടെ കാലാവധി. ഇൻറലിജൻസ് റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് നാടുവിടാൻ കോഴിക്കോട് കലക്ട൪ ഉത്തരവിട്ടത്. ഇതിനെതിരെ സൂസൻ ഹൈകോടതിയെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് തള്ളി.
ഇവ൪ക്ക് തീവ്രവാദ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്നും ഇസ്രായേൽ വിരുദ്ധ പരാമ൪ശങ്ങളുള്ള തൻെറ തന്നെ പുസ്തകം മലയാളത്തിലേക്ക് ത൪ജമ ചെയ്ത് പ്രസിദ്ധീകരിച്ചതായും സ൪ക്കാ൪ കോടതിയെ അറിയിച്ചിരുന്നു. ചില മലയാള ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനമെഴുതി, തീവ്രവാദ ബന്ധമുള്ളവരുടെ സംരക്ഷണയിൽ കഴിഞ്ഞു, ഇത്തരക്കാരുമായി അടുത്ത ബന്ധം പുല൪ത്തി തുടങ്ങിയ കാര്യങ്ങൾ ഇൻറലിജൻസ് റിപ്പോ൪ട്ട് ചെയ്തതായി സ൪ക്കാ൪ അറിയിച്ചു. വിസ ചട്ടം ലംഘിച്ചതായാണ് പ്രധാന ആരോപണം. കോഴിക്കോട് മെഡിക്കൽ കോളജിലെ പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിൽ സൗജന്യ സേവനവും വിസ അനുവദിക്കുമ്പോൾ ഹരജിക്കാരി ഉറപ്പുനൽകിയിരുന്നുവെങ്കിലും ഒന്നും ചെയ്തില്ലെന്ന്  സ൪ക്കാ൪ തെളിവും നൽകിയിരുന്നു.
തനിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ്  കേസെടുത്തത് മറച്ചുവെച്ചാണ് അപ്പീൽ ഹരജിയിൽ അഡ്വക്കറ്റ് ജനറൽ ഹൈകോടതിയിൽ വാദമുന്നയിച്ചതെന്നും തനിക്ക് പറയാനുള്ളതുകൂടി കേൾക്കണമെന്നുമാവശ്യപ്പെട്ട് സൂസൻ നൽകിയ പുന$പരിശോധനാ ഹരജിയും ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നു.  ഇനിയും തുടരാൻ അനുവദിച്ചാൽ ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടിയ കുറ്റങ്ങൾക്ക് ബോണസ് നൽകുന്ന തീരുമാനമാകുമെന്ന് കോടതി നിരീക്ഷിച്ചു. മൗലികാവകാശത്തിൻെറ ലംഘനം ഹരജിക്കാരിയുടെ കാര്യത്തിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.