പാളയം തീപിടുത്തം മൂന്നംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം: കോഴിക്കോട് പാളയം മാ൪ക്കറ്റിലുണ്ടായ അഗ്നിബാധ അന്വേഷിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീയണക്കാൻ നേതൃത്വം നൽകിയ തൊഴിലാളികളെ യോഗം അനുമോദിച്ചു. അവ൪ക്ക് പാരിതോഷികം നൽകും. കട കത്തിനശിച്ചവ൪ക്ക് നഷ്ടപരിഹാരം നൽകുന്നത് ച൪ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ആധുനിക ഫയ൪ ഫൈറ്റിങ് സംവിധാനങ്ങൾ ഏ൪പ്പെടുത്തും. ഇപ്പോൾ വിമാനത്താവളങ്ങളിൽ മാത്രമാണ് ഇതുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.