റവല്യൂഷണറി പാര്‍ട്ടി ഓഫീസിനുനേരെ അക്രമം: വെള്ളികുളങ്ങരയില്‍ നാളെ ഹര്‍ത്താല്‍

വടകര: വെള്ളികുളങ്ങരയിൽ റവല്യൂഷണറി മാ൪കിസിസ്റ്റ് പാ൪ട്ടി ഓഫീസിനുനേരേയും ബോ൪ഡുകൾക്കുനേരേയും അക്രമം. വെള്ളിയാഴ്ച വൈകീട്ട് സി.പി.എം നേത്യത്വത്തിൽ നടന്ന പ്രകടനത്തെത്തുട൪ന്നാണ് അക്രമം നടന്നത്. റവല്യൂഷണറി പാ൪ട്ടി ഓഫീസ് അടിച്ചു തക൪ത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ വെള്ളികുളങ്ങര ടൗണിൽ ഹ൪ത്താൽ ആചരിക്കുമെന്ന് റവല്യൂഷണറി മാ൪കിസിസ്റ്റ് പാ൪ട്ടി അറിയിച്ചു.

 കഴിഞ്ഞ ദിവസം  വെള്ളികുളങ്ങരയിലെ റവല്യൂഷണറി പാ൪ട്ടിയുടെ ബോ൪ഡുകൾ നശിപ്പിച്ചിരുന്നു. ഈ മാസം 25, 26,27 തീയ്യതികളിൽ റവല്യൂഷണറി ഏരിയാ സമ്മേളനം വെള്ളിക്കുളങ്ങരയിൽ നടക്കാനിരിക്കെയാണ് അക്രമം. സി.പി.എം. പാ൪ട്ടി കോൺഗ്രസിൻെറ ഭാഗമായി നാദാപുരം റോഡിൽ സെമിനാ൪ നടക്കുന്നതിനിടെ റവല്യൂഷണറി പതാക ജാഥ കടന്നുപോകവെ ഇരുവിഭാഗം പ്രവ൪ത്തകരും തമ്മിൽ സംഘട്ടനമുണ്ടായിരുന്നു.

തുട൪ന്ന് ഒഞ്ചിയത്ത്  ഇരു വിഭാഗത്തിൻെറയും ഓഫീസുകൾ അക്രമിക്കപ്പെട്ടു. സംഘ൪ഷ സാധ്യത കണക്കിലെടുത്ത് പോലീസ് നി൪ദേശത്തെതുട൪ന്ന് റവല്യൂഷണറി ഏരിയാസമ്മേളനം മാറ്റിവെക്കുകയാണുണ്ടായത്. വീണ്ടും പ്രദേശത്ത് കുഴപ്പങ്ങൾ ഉണ്ടാക്കി സമ്മേളനം തടസ്സപ്പെടുത്താനുള്ള സി.പി.എം നീക്കമാണ് അക്രമ സംഭവത്തിനുപിന്നിലെന്ന് റവല്യൂഷണറി വിഭാഗം ആരോപിച്ചു
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.