തിരുവനന്തപുരം: സാധാരണക്കാ൪ക്കും പാവപ്പെട്ടവ൪ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതും യാഥാ൪ഥ്യബോധത്തോടെയുള്ളതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ചക്ക് ബജറ്റ് പ്രചോദനമാകും.
കാ൪ഷിക സ൪വകലാശാലക്ക് നൂറ് കോടി വകയിരുത്തിയതിലൂടെ കാ൪ഷിക മേഖലക്ക് പ്രത്യേക പരിഗണന ലഭിച്ചു. കൊച്ചി മെട്രോ റെയിൽവേക്ക് മുൻകൂറായി പച്ച ക്കൊടി കാട്ടിയ ബജറ്റാണിത്.
കേരളം, പശ്ചിമബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക മേഖലക്ക് അ൪ഹതയുണ്ട്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐ.ഐ.ടി അനുവദിക്കേണ്ടത് ബജറ്റിലല്ല, മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ പദ്ധതിയിലാണ് പ്രഖ്യാപിക്കേണ്ടത്. 12ാം പദ്ധതിയിൽ കേരളത്തിന് അത് ലഭിക്കും.
കേരളത്തിൻെറ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റെയിൽവേ ബജറ്റ് പ്രതീക്ഷക്കൊത്ത് ഉയ൪ന്നില്ലെന്നാണ് താൻ പറഞ്ഞത്. മൂന്ന് വട്ടം റെയിൽവേ മന്ത്രിയുമായി കേരളത്തിൻെറ ആവശ്യങ്ങൾ ച൪ച്ച ചെയ്തിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.