സിന്ധുജോയി വീണ്ടും താരം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ പരാമ൪ശത്തോടെ സിന്ധു ജോയിക്ക് വീണ്ടും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടം ലഭിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വിവിധ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാ൪ഥികൾക്കായി പ്രചാരണം നടത്തിയ സിന്ധു ജോയി പിന്നീട്  രാഷ്ട്രീയ വനവാസത്തിലായിരുന്നു.
അധികാരത്തിലേറിയതോടെ സിന്ധുവിൻെറ കാര്യം കോൺഗ്രസ് നേതൃത്വവും മഹിള കോൺഗ്രസ് നേതൃത്വവും മറന്നു.  കോൺഗ്രസിൻെറയും യു.ഡി.എഫിൻെറയും വേദികളിലൊന്നും കാണാതിരുന്ന സിന്ധു ജോയിക്ക് വി.എസിൻെറ പ്രസ്താവനയോടെയാണ് പൊടുന്നനെ പ്രാധാന്യം കൈവന്നത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇവരെ മത്സരരംഗത്തിറക്കിയ സി.പി.എം എറണാകുളത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.വി. തോമസിനെതിരെ മത്സരിപ്പിച്ചു. അതിനു ശേഷമാണ് സിന്ധു ജോയി സി.പി.എമ്മിൽനിന്ന് അകന്നത്.
സി.പി.എം വിടാൻ സിന്ധുവിനെ പ്രേരിപ്പിച്ച കോൺഗ്രസിലെ യുവനേതാക്കൾ ചില ഉറപ്പുകൾ നൽകിയിരുന്നുവെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെതിരായ ആയുധമായി സിന്ധുവിനെ പരമാവധി ഉപയോഗപ്പെടുത്തി. മലമ്പുഴയിലെ ഇടത് സ്ഥാനാ൪ഥിയായിരുന്ന ലതിക സുഭാഷിനെതിരെ വി.എസ് നടത്തിയ പരാമ൪ശം ഉയ൪ത്തിക്കാട്ടി വി.എസിനെതിരെ ശക്തമായ ആക്രമണം സിന്ധു നടത്തി.
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവത്ത് മുഴുവൻ നേതാക്കളും തമ്പടിച്ച് പ്രചാരണം തുടങ്ങിയിട്ട് മാസങ്ങളായി. മഹിള കോൺഗ്രസിൻെറ പ്രമുഖ നേതാക്കളും പ്രചാരണരംഗത്തുണ്ട്്. എന്നിട്ടും  സിന്ധു ജോയിയെ പിറവത്ത് പ്രചാരണത്തിന് കൊണ്ടുവരുന്നതിനെക്കുറിച്ച് നേതാക്കൾ  ആലോചിച്ചില്ല. എല്ലാവരും വിസ്മരിച്ചിരിക്കുമ്പോഴാണ് ശെൽവരാജിൻെറ രാജിയുമായി ബന്ധപ്പെടുത്തി വി.എസ് സിന്ധുവിനെക്കുറിച്ച് പരാമ൪ശം നടത്തിയത്.
ഇത് വിവാദമാക്കാൻ നേതാക്കൾ മത്സരിച്ചതോടെയാണ് സിന്ധുവിനെ രംഗത്തിറക്കാൻ കോൺഗ്രസ് തയാറായത്. വി.എസിൻെറ പരാമ൪ശം വിവാദമായതോടെ പരസ്യമായി രംഗത്തുവന്ന സിന്ധു ജോയി ചൊവ്വാഴ്ച എ.കെ. ആൻറണി അടക്കം മുതി൪ന്ന നേതാക്കളെ സന്ദ൪ശിച്ചിരുന്നു. പിറവം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ അവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.