തെറ്റ് ബോധ്യപ്പെട്ടതിനാല്‍ കേസ് പിന്‍വലിച്ചു -ഡി.ജി.പി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തവ൪ക്കെതിരെ കേസെടുത്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതും കോടതിയിൽ റിപ്പോ൪ട്ട് നൽകി കേസ് പിൻവലിച്ചതെന്നും സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.പൊങ്കാലക്കെത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏ൪പ്പെടുത്തുന്നതിന് സിറ്റി പൊലീസ് കമീഷണ൪ ഫെബ്രുവരിയിൽതന്നെ വിശദമായ പദ്ധതി തയാറാക്കിയിരുന്നു. പൊങ്കാലയിലെ പങ്കാളിത്തം നിയമപരമായി വഴിയോര പൊതുയോഗത്തിന് സമമാണെന്ന തെറ്റിദ്ധാരണമൂലമാണ് മറ്റ് പൊതുയോഗങ്ങളിൽ കേസെടുക്കുന്നതുപോലെയുള്ള നടപടികൾ ഇക്കാര്യത്തിലും എടുത്തത്. ആ രീതിയിൽ ഉദ്യോഗസ്ഥ൪ വിലയിരുത്തിയത് തെറ്റാണ്. പൊലീസ് വകുപ്പുതന്നെ ആവശ്യമായ തയാറെടുപ്പുകളും സജീകരണങ്ങളും പൊങ്കാലക്കുവേണ്ടി നടത്തിയശേഷം പൊങ്കാലയിട്ടവ൪ക്കെതിരെ കേസെടുത്തത് ശരിയല്ല. പൊങ്കാലയുടെ നടത്തിപ്പോ അതിലെ പങ്കാളിത്തമോ ഒരു കുറ്റമല്ല. ഇതുസംബന്ധിച്ച എല്ലാ കേസുകളും കോടതിയുടെ അനുവാദത്തോടെ അവസാനിപ്പിച്ചിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.