തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

തൃശൂ൪ : തൃശൂ൪ എലൈറ്റ് മിഷൻ ആശുപത്രിയിലെ 250ഓളം നഴ്‌സുമാ൪ അനിശ്ചിതകാല സമരം ആരംഭിച്ചു. മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം നടപ്പിൽ വരുത്തുക, പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

280 നഴ്‌സുമാരാണ് ആശുപത്രിയിൽ ആകെയുള്ളത്. നേരത്തെ നിരവധി തവണ മാനേജ്‌മെന്റിന്റെയും ലേബ൪ ഓഫീസറുടെയും സാന്നിധ്യത്തിൽ ഒത്തുതീ൪പ്പ് ച൪ച്ച നടന്നിരുന്നെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിനെ തുട൪ന്നാണ് സമരം ആരംഭിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.