ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്

ആലപ്പുഴ: മുല്ലപ്പെരിയാ൪ വിഷയത്തിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ പുതിയ വിദഗ്ധ സമിതിയെ രൂപീകരിച്ച നടപടിയെ എതി൪ത്ത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലാപട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സുരക്ഷിതത്വത്തിന്റെ പേരിൽ കൂടുംകുളം ആണവപദ്ധതിയെ എതി൪ക്കുന്ന ജയലളിത മുല്ലപ്പെരിയാ൪ വിഷയത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ജനസമ്പ൪ക്കപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ 12നാണ് വിദഗ്ധസമിതിയെ നിയമിച്ച് ഉത്തരവിറക്കിയത്. സമിതിയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജയലളിത ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.