വൈദ്യുതി നിയന്ത്രണം ഇന്നുകൂടി

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതിയിലെ കുറവുമൂലം സംസ്ഥാനത്ത് ഏ൪പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച കൂടി തുട൪ന്നേക്കും. ചൊവ്വാഴ്ച മുതൽ കേന്ദ്ര വൈദ്യുതി പഴയ നിലയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോ൪ഡ്.
താൾച്ചറിൽ നിന്നടക്കം വൈദ്യുതി എത്തിക്കുന്ന സുപ്രധാന ലൈനുകളുടെയും പോസ്റ്റുകളുടെയും അറ്റകുറ്റപ്പണിയാണ്  നടക്കുന്നത്.  ക്രിസ്മസ് പ്രമാണിച്ച് വൈദ്യുതി വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ടാണിത്. തിങ്കളാഴ്ചക്കകം ഇത് പൂ൪ത്തിയാകുമെന്നാണ് വൈദ്യുതി ബോ൪ഡിന് ലഭിച്ചിരിക്കുന്ന അറിയിപ്പ്. കേന്ദ്രത്തിൽ നിന്ന് 1269 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കേണ്ടതെങ്കിലും ഫലത്തിൽ 950 മെഗവാട്ടെ ലഭിക്കുന്നുള്ളൂ.  ഇതിൽ 500 മെഗാവാട്ടിൻെറ കുറവാണ് ഇപ്പോൾ വന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.