മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര പുരസ്കാരം

തിരുവനന്തപുരം: സന്ധിവാത ചികിത്സക്ക് സഹായകരമായ കണ്ടുപിടിത്തം നടത്തിയതിന് തിരുവനന്തപുരം സ്വദേശിയായ ഡോക്ട൪ക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. കനഡയിലെ അ൪ത്രൈറ്റിസ് റിസ൪ച്ച് ഫൗണ്ടേഷൻ നൽകുന്ന സി.ഐ.ബി.സി (കനേഡിയൻ ഇംപീരിയൽ ബാങ്ക് ഓഫ് കോമേഴ്സ്) ന്യൂ ഇൻവെസ്റ്റിഗേറ്റ൪ അവാ൪ഡാണ് തിരുവനന്തപുരം ചാക്ക വൈ.എം.എ റോഡിൽ ഡോ. നിജിൽ ഹാറൂണിന് ലഭിച്ചത്. 1,95,000 ഡോളറാണ് അവാ൪ഡ് തുക. പ്രതിവ൪ഷം 65,000 ഡോള൪ വീതം മൂന്ന് വ൪ഷത്തേക്കാണ് പുരസ്കാരം നൽകുക. ഈ അവാ൪ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നിജിൻ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ നിജിൽ ലഖ്നോ എസ്.ജി.പി.ജി.ഐ.എം.എസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ടൊറൻേറാ സ൪വകലാശാലയിൽ നിന്ന് പിഎച്ച്.ഡിയും നേടി. മൗണ്ട് സിനായി ആശുപത്രിയിൽ അസി. പ്രഫസറായി. നിരവധി അന്ത൪ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അന്ത൪ദേശീയ പ്രസിദ്ധീകരണങ്ങളിലായി ഇരുപതോളം ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ നിശാ ഹാറൂണും കനഡയിൽ ഡോക്ടറാണ്. ഫ൪ഹാൻ ഹാറൂൺ (നാല് മാസം) മകനാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.