മുംബൈ: സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളും ആദായ നികുതി വകുപ്പിൻെറ നിരീക്ഷണത്തിൽ. രാഷ്ട്രീയ, കോ൪പറേറ്റ്, സിനിമാ മേഖലകളിൽ പ്രമുഖരായവരാണ് നിരീക്ഷണത്തിലുള്ളത്. കള്ളപ്പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചതായി സംശയിക്കുന്നവരുടെ പട്ടികയിൽ 15 ഓളം പേ൪ സിനിമാ ലോകത്തുനിന്നുള്ളവരാണ്.
ഇവരിൽ അഞ്ച് പേ൪ ദക്ഷിണേന്ത്യൻ താരങ്ങളാണെന്ന് ഐ.ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇവരെക്കുറിച്ച സൂചനകൾ നൽകാൻ അവ൪ തയാറായില്ല. അന്വേഷണം പ്രധാന ഘട്ടത്തിലേക്ക് എത്തുകയാണെന്നും അതിനാൽ പേരുകൾ വെളിപ്പെടുത്താനാകില്ളെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവ൪ പറഞ്ഞു.
ബോളിവുഡിലെ പത്ത് പ്രമുഖരുടെ പേരുകളാണ് ഐ.ടി സംഘത്തിൻെറ നിരീക്ഷണ പട്ടികയിലുള്ളത്. അഭിനയരംഗത്ത് നിലവിൽ പ്രാധാന്യം കുറഞ്ഞ ബോളിവുഡിലെ പഴയകാല പ്രമുഖരിൽ ചിലരത്രെ സ്വിസ് ബാങ്കുകളിൽ കോടികൾ നിക്ഷേപിച്ചതായി സംശയിക്കപ്പെടുന്നവ൪. ഇവരിൽ ചില൪ കള്ളപ്പണം വെളുപ്പിക്കാൻ തന്ത്രപൂ൪വം നി൪മാതാക്കളുടെ വേഷമിട്ടതായി പറയപ്പെടുന്നു. ചില൪ ചാനൽ രംഗത്തേക്ക് ചുവടുമാറ്റിയതായും അധികൃത൪ പറഞ്ഞു.
ഐ.പി.എൽ ക്രിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ടും ബോളിവുഡിലെ പ്രമുഖ൪ ഐ.ടി, എൻഫോഴ്സ്മെൻറ് എന്നീ സാമ്പത്തികകാര്യ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. അധോലോകക്കാരുമായുള്ള ബോളിവുഡിലെ സാമ്പത്തിക ഇടപാടും വിവാദമായിട്ടുണ്ട്. ശതകോടീശ്വരൻ ഹസ്സൻ അലിഖാൻെറ വിദേശ നിക്ഷേപങ്ങളാണ് മറ്റൊരു പ്രധാന വിവാദം.
21 ഓളം രാഷ്ട്രീയക്കാരുടെയും മൂന്ന് കോ൪പറേറ്റ് ബന്ധമുള്ളവരുടെയും പണം ഹസ്സൻ അലിയുടെ വിദേശ നിക്ഷേപത്തിലുണ്ടെന്നാണ് ഐ.ടിയിലെ പ്രത്യേക അന്വേഷണ വിഭാഗം സംശയിക്കുന്നത്. ഇതിൽ ദേശീയ രാഷ്ട്രീയത്തിൽ ഇടംനേടിയ കേരളത്തിൽനിന്നുള്ള നേതാവുമുണ്ടെന്നാണ് സൂചനകൾ. ഹസ്സൻ അലിയുടെ വിദേശ നിക്ഷേപങ്ങളിൽ 30,000 കോടി രൂപയിലേറെ ബിനാമികളുടേതാണെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.