മുന്‍ ഡല്‍ഹി പൊലീസ് കമീഷണര്‍ ബസി യു.പി.എസ്.സി അംഗം

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിന്‍െറ അറസ്റ്റിലടക്കം വിവാദനായകനായ ഡല്‍ഹി മുന്‍ പൊലീസ് കമീഷണര്‍ ബി.എസ്. ബസിക്ക് യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ (യു.പി.എസ്.സി) അംഗമായി നിയമനം.ബസിക്ക് 2021 ഫെബ്രുവരി വരെ സ്ഥാനത്ത് തുടരാം. 1977 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ ബസി ഫെബ്രുവരിയിലാണ് വിരമിച്ചത്.

ജെ.എന്‍.യു വിഷയത്തില്‍ കേന്ദ്രത്തിന്‍െറ താളത്തിനൊത്ത് തുള്ളിയ ഈ ഉദ്യോഗസ്ഥന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും പടവെട്ടിയിരുന്നു. ദീപക് ഗുപ്ത ചെയര്‍മാനായ യു.പി.എസ്.സിയില്‍ ബസിയടക്കം പത്തംഗങ്ങളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.