ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍നിന്ന് 25,000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയായി. നേരത്തെ ഇത് 5000 രൂപ വരെയായിരുന്നു. ഏറെക്കാലമായി ഇതിന്‍െറ പരിധി ഉയര്‍ത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കേന്ദ്ര എക്സൈസ് കസ്റ്റംസ് ബോര്‍ഡാണ് തീരുമാനമെടുത്തത്. വിമാനയാത്രക്കാര്‍ക്ക് കൈവശം വെക്കാവുന്ന തുകയില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത് ചൂണ്ടിക്കാണിച്ചാണ് പുതിയ തീരുമാനം. കഴിഞ്ഞവര്‍ഷമാണ് റിസര്‍വ് ബാങ്ക് കൈവശംവെക്കാവുന്ന തുകയുടെ പരിധി 25,000 രൂപയാക്കിയത്. എല്ലാ ഡ്യൂട്ടിഫ്രീ ഷോപ്പുകളിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കും സാധനങ്ങളുടെ വിലയും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.