അഹമ്മദാബാദ്: പാകിസ്താന്‍ ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിയുടെ കച്ചേരിക്ക് പിന്നാലെ ഇന്തോ^പാക് സൂഫി റോക്ക്ബാന്‍ഡിന്‍െറ ഷോയും ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. അഹമ്മദാബാദിലെ അംബാവാഡിയില്‍ ഞായാറാഴ്ച 11മണിക്ക് സംഗീതപരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന് തൊട്ടുമുമ്പ് വേദിയായ സി.എന്‍.വിദ്യാലയത്തില്‍ 11ഓളം ശിവസേനാപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സൂഫി റോക്ക്ബാന്‍ഡായ മേകാല്‍ ഹസന്‍ ബാന്‍ഡിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രാദേശിക നേതാവായ അശോക് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പരിപാടി റദ്ദാക്കുക എന്നതായിരുന്നു ഇവരുടെ ആവശ്യം.
പ്രതിഷേധത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചില്ളെന്ന് കാണിച്ച് പൊലിസ് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും സംഘാടകര്‍ പരിപാടി റദ്ദാക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിങ്കളാഴ്ച ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
പ്രമുഖ ഗിറ്റാര്‍ വാദകന്‍ മേകാല്‍ ഹസന്‍ നേതൃത്വം നല്‍കുന്ന ബാന്‍ഡില്‍ ഇന്ത്യന്‍ ഗായിക ശര്‍മിഷ്ഠ ചാറ്റര്‍ജിയും അംഗമാണ്. മുംബൈയിലും പൂണെയിലും കഴിഞ്ഞ ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഗുലാം അലിയുടെ സംഗീതപരിപാടിയും ശിവസേനയുടെ പ്രതിഷേധം കാരണം റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.