ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് പുതിയ സാരഥികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍െറ ചെയര്‍മാനായി പ്രഫ. മന്‍സൂര്‍ അഹ്മദ് ഐ.പി.എസ് (റിട്ട.) തെരഞ്ഞെടുക്കപ്പെട്ടു. ഫൗണ്ടേഷന്‍ ചെയര്‍മാനായിരുന്ന അലീഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വി.സി സയ്യിദ് ഹാമിദ് ഐ.എ.എസിന്‍െറ നിര്യാണംമൂലമുണ്ടായ ഒഴിവിലേക്കാണിത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ഫൗണ്ടേഷന്‍െറ മുഖ്യ രക്ഷാധികാരിയാകും. ടി. ആരിഫലിയാണ് പുതിയ ജനറല്‍ സെക്രട്ടറി. കെ. മമ്മുണ്ണി മൗലവി സെക്രട്ടറിയും.

1966 ബാച്ച് ഐ.പി.എസ് ഓഫിസറും മീറത്ത് സുഭര്‍ത്തി സര്‍വകലാശാലയുടെയും ആഗ്ര സര്‍വകലാശാലയുടെയും വൈസ് ചാന്‍സലറും ആയിരുന്ന പ്രഫ. മന്‍സൂര്‍ അഹ്മദ് അലീഗഢ്, ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലകളുടെ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്നു. കേന്ദ്ര ക്ഷേമവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയിലും സേവനമനുഷ്ഠിച്ചു.  ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ജാഫര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ റഫീഖ് അഹ്മദ് സ്വാഗതവും സി.ഇ.ഒ മുഹമ്മദ് അബ്ദുന്നാഫിഹ് നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.