ന്യൂഡല്‍ഹി: രാമചരിതമാനസം ‘ഇന്ത്യയുടെ സത്ത’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശവാണി തയാറാക്കിയ രാമചരിതമാനസത്തിന്‍െറ ഡിജിറ്റല്‍ പതിപ്പ് ഡല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊറീഷ്യസടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ഇന്ത്യക്കാരുടെ പിന്‍തലമുറ ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തിയത് രാമചരിതമാനസത്തിലൂടെയാണെന്ന് മോദി പറഞ്ഞു. സി.ഡി തയാറാക്കിയ കലാകാരന്മാരെ അഭിനന്ദിച്ച പ്രധാനമന്ത്രി സംഗീതത്തിനുവേണ്ടി മാത്രമല്ല, സംസ്കാരത്തിനും പാരമ്പര്യത്തിനും വേണ്ടിയുള്ള സമര്‍പ്പണമാണ് അവര്‍ നടത്തിയതെന്നും അഭിപ്രായപ്പെട്ടു.
ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും അവബോധം സൃഷ്ടിക്കുന്നതിലും അറിവ് പകരുന്നതിലും ആകാശവാണി വഹിക്കുന്ന പങ്ക് ഉന്നതമാണ്. രാജ്യത്തെമ്പാടുമുള്ള വിവിധ കലാകാരന്മാരുടെ ഏതാണ്ട് ഒമ്പത് ലക്ഷം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദശേഖരം ആകാശവാണിക്കുണ്ട്. ഈ വിലമതിക്കാനാവാത്ത ശേഖരം ഭാവിതലമുറകള്‍ക്കായി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രസാര്‍ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യപ്രകാശ് തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.