ശ്രീനഗര്‍: ഉധംപുര്‍ ആക്രമണക്കേസില്‍ പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് നവീദിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തലവന്‍ ശരത്കുമാര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ചയാണ് നവീദിനെ ജമ്മു-കശ്മീര്‍ പൊലീസില്‍നിന്ന് സ്പെഷല്‍ കോടതി എന്‍.ഐ.എക്ക് കൈമാറിയത്. നവീദിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ ഡല്‍ഹിയിലത്തെിക്കുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. അന്വേഷണപുരോഗതി സംബന്ധിച്ച് ഭീകരവിരുദ്ധ ഏജന്‍സിയുമായി എന്‍.ഐ.എ ചര്‍ച്ച നടത്തി. നവീദ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ 11 കശ്മീര്‍ നിവാസികളെ ജമ്മു-കശ്മീര്‍ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.