ന്യൂഡല്‍ഹി: വധശിക്ഷ നിര്‍ത്തലാക്കണമെന്നും സംസ്കാരസമ്പന്നമായ സമൂഹത്തിന് അപമാനകരമാണ് ആരാച്ചാര്‍മാര്‍ എന്നും ബി.ജെ.പി എം.പി വരുണ്‍ഗാന്ധി. പ്രതികാരം തീര്‍ക്കുന്നതിന് നിയമപരിരക്ഷ നല്‍കുകയാണ് വധശിക്ഷയിലൂടെ ചെയ്യുന്നതെന്ന് വരുണ്‍ ഒൗട്ട്ലുക് മാഗസിനിലെഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. ആഗോളമാറ്റങ്ങള്‍ രാജ്യം തിരിച്ചറിയേണ്ടതുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നതിന് കൃത്യമായ നിര്‍വചനം നല്‍കാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് കഴിഞ്ഞിട്ടില്ളെന്നും അത് പലപ്പോഴും ജഡ്ജിമാരുടെ മന$സാക്ഷിയെയും ചിന്താഗതികളെയും ആശ്രയിച്ചാണിരിക്കുന്നതെന്നും വരുണ്‍ എഴുതുന്നു. കാലഹരണപ്പെട്ട ഈ ശിക്ഷയില്‍ തിരുത്തല്‍ വേണം. ജീവിച്ചിരിക്കുന്ന പലരും മരണം അര്‍ഹിക്കുന്നു, മരണത്തിലേക്ക് നയിക്കപ്പെടുന്ന പലരും ജീവിതം അര്‍ഹിക്കുന്നു. മരണം വിധിക്കാന്‍ ആവേശം കാണിക്കരുത് -വരുണ്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.