കച്ച്: ഗുജറാത്തില്‍ അബദ്ധത്തില്‍ ഷെല്‍ പൊട്ടിത്തെറിച്ച് ഒരു പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായ പരിക്ക്. കച്ച് ജില്ലയിലെ മോട്ടാ ദിനാര ഗ്രമത്തിലാണ് സംഭവമുണ്ടായത്. ഷെല്‍ ചുറ്റിക കൊണ്ടടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു അപകടം. വാലി മുഹമ്മദ്(18), സമ ഗഫൂര്‍ ഖുദിയ(16), ഗനി സമ (12) എന്നിവരാണ് മരിച്ചത്. ആണ്‍കുട്ടികള്‍ സംഭവസ്ഥലത്തും പെണ്‍കുട്ടി ഭുജ് സിവില്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
ചവറുപെറുക്കുന്നവരില്‍ നിന്നാകാം കുട്ടികള്‍ക്ക് ഷെല്‍ ലഭിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.