വി​ധ​വ​യു​മാ​യു​ള്ള ബ​ന്ധം വി​ല​ക്കി; യു​വാ​വ് മാ​താ​പി​താ​ക്ക​ളെ വി​ഷം ന​ൽ​കി കൊ​ന്നു

മം​ഗ​ളൂ​രു: ഹാ​സ​ൻ ജി​ല്ല​യി​ലെ അ​ർ​ക്ക​ല​ഗു​ഡ് താ​ലൂ​ക്കി​ലെ ബി​സി​ല​ഹ​ള്ളി​യി​ൽ ദ​മ്പ​തി​ക​ൾ വി​ഷം അ​ക​ത്തു​ചെ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ മ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എം. ​ന​ഞ്ചു​ണ്ട​പ്പ (55), ഭാ​ര്യ ഉ​മ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ മ​ഞ്ജു​നാ​ഥി​നെ (27) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ക​ന് വി​ധ​വ​യാ​യ യു​വ​തി​യു​മാ​യു​ള്ള അ​വി​ഹി​ത​ബ​ന്ധം വി​ല​ക്കി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ത​ന്നോ​ട് മാ​താ​വ് വാ​ങ്ങി​യ പ​ണം തി​രി​കെ​ചോ​ദി​ച്ച​ത് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി. ഈ ​മാ​സം 15ന് ​മ​ഞ്ജു​നാ​ഥ് പു​ലാ​വി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ത്തി മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​രു​വ​രും പൊ​ടു​ന്ന​നെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​രു​മ​റി​യാ​തെ സം​സ്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി അ​റ​സ്റ്റി​ലാ​യ മ​ക​ൻ പൊ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. ഇ​ത് മ​ന​സ്സി​ലാ​ക്കി​യ സ​ഹോ​ദ​ര​ൻ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - youth killed parents for them denying his relationship with a widow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.