കർണാടകയിൽ ഒന്നരലക്ഷം കുഴൽക്കിണറുകൾ വറ്റിവരണ്ടു

ബംഗളൂരു: വേനല്‍ തീക്ഷണമായതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,010 കുഴൽക്കിണറുകളിലെ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 1.23 ലക്ഷത്തിലധികം കുഴൽക്കിണറുകളുണ്ട്. റായ്ച്ചൂർ, ശിവമൊഗ്ഗ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ വരള്‍ച്ച അനുഭവിക്കുന്നത്. ഉത്തര കന്നഡ, തുമകുരു, വിജയപുര എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലും ജലദൗർലഭ്യം അനുഭവിക്കുന്നുവെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

റായ്ച്ചൂർ ജില്ലയിൽ 198 ഗ്രാമങ്ങളും, ശിവമൊഗ്ഗയിൽ 196 ഗ്രാമങ്ങളും, ഉത്തര കന്നഡയിൽ 184 ഗ്രാമങ്ങളും, തുമകുരുവിൽ 152 ഗ്രാമങ്ങളും, വിജയപുരയിൽ 148 ഗ്രാമങ്ങളും കുടിവെള്ളക്ഷാമം നേരിടുന്നു. കൊപ്പൽ, ഹസൻ, ദാവൻഗരെ, മാണ്ഡ്യ, ബല്ലാരി, ചിക്കമഗളൂരു ജില്ലകളിലെ നൂറിലധികം ഗ്രാമങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമങ്ങളുടെ എണ്ണം കുറഞ്ഞു. കുടിവെള്ളക്ഷാമം ബാധിച്ച ഗ്രാമങ്ങളിലേക്ക് ടാങ്കറുകൾ വഴി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ മേഖലയിലെ നിരവധി ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലുള്ള ഗ്രാമങ്ങൾ കുടിവെള്ള പ്രശ്നം നേരിടുന്നുണ്ട്.

കുഴൽക്കിണറുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമങ്ങൾക്ക് ജൽ ജീവൻ മിഷൻ, മൾട്ടി-വില്ലേജ് വാട്ടർ സ്‌കീം എന്നിവ പ്രകാരം ഇതുവരെ നദീജലം ലഭിച്ചിട്ടില്ല. മൈസൂരു ജില്ലയിലെ കാവേരി, കപില നദികൾ പോലുള്ള നദീജല സ്രോതസ്സുകളിൽ നിന്നുള്ള ജലവിതരണം നടത്തുന്ന ഗ്രാമങ്ങൾക്ക് ജലക്ഷാമം നേരിടേണ്ടി വന്നിട്ടില്ലെന്ന് മൈസൂരു ജില്ലാ പഞ്ചായത്ത് ഗ്രാമീണ ജലവിതരണ എക്സിക്യൂട്ടിവ് എൻജിനീയർ ജി. രാമസ്വാമി പറഞ്ഞു.

മൈസൂരു ജില്ലയിലെ 1,128 ഗ്രാമങ്ങളിൽ 708 എണ്ണം കുഴൽക്കിണറുകളെ ആശ്രയിക്കുന്നതിനാൽ എല്ലാ വീടുകളിലും ടാപ്പ് വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള മൾട്ടി-വില്ലേജ് വാട്ടർ സ്കീമും ജൽ ജീവൻ മിഷനും പുരോഗമിക്കുന്നു. ജലക്ഷാമം പരിഹാരിക്കുന്നതിനായി ചില പ്രദേശങ്ങളിൽ സ്വകാര്യ കുഴൽക്കിണറുകൾ വാടകക്കെടുക്കുകയോ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ കുഴൽക്കിണറുകൾ കുഴിക്കുകയോ ചെയ്‌തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - One and a half lakh borewells have dried up in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.