ബാംഗ്ലൂർ ഇസ്‌ലാഹി സെന്റർ പ്രസിഡന്‍റ് കെ.വി. ബഷീർ സംഗമത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നു
ബംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്‍ററിന് കീഴിലുള്ള മദ്റസകളിലെ അധ്യാപകരുടെയും മാനേജ്‌മെന്‍റ് പ്രതിനിധികളുടെയും വാർഷിക സംഗമം തിരൂർ ദാറുൽ ഖുർആനിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഉദ്ഘാടന സെഷനിൽ ജമീഷ് അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ഇസ്‌ലാഹി സെന്റർ പ്രസിഡന്‍റ് കെ.വി. ബഷീർ സംഗമത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
വിവിധ പഠന സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകി. ‘ഫീഡ്‌ബാക്ക് വിശകലനം’എന്ന വിഷയത്തിൽ ഡോ. സൽമാൻ സ്വലാഹിയും ‘മദ്റസയിലൂടെ ദീനിലേക്ക്’ എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫിയും സംസാരിച്ചു. ഷാഫി പി.കെ സെഷനിൽ പങ്കെടുത്തു സംസാരിച്ചു. ‘മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് എങ്ങനെ അധ്യാപനം നടത്താം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. റാഫി ചെമ്പ്ര അധ്യാപകർക്കായി ക്ലാസ് നയിച്ചു. ഉച്ചക്കു ശേഷം നടന്ന സമാപന സെഷനിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിപുലമായ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി.
നിസാർ സ്വലാഹി, ജസീൽ, ഫാഹിസ് ഹികമി, ഷഫീഖ് ഹികമി എന്നിവർ ആസൂത്രണ സെഷന് നേതൃത്വം നൽകി. വിവിധ മദ്റസകൾ തങ്ങളുടെ വരും വർഷത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് 9900001339-ൽ ബന്ധപ്പെടാമെന്നും യോഗത്തിൽ അറിയിച്ചു. ഫിറോസ് സ്വലാഹി സമാപന പ്രഭാഷണം നിർവഹിച്ചു. സി.ടി. മഹ്മൂദ് സ്വാഗതവും നൈസാം നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.