ബംഗളൂരു: മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരം എന്നിവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ 16 പ്രതികളെ അറസ്റ്റ് ചെയ്യുകയും 36.67 കോടി രൂപയുടെ മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ നാല് വിദേശ പൗരന്മാരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പേരും നാല് സ്വദേശികളുമാണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു.
ഒമ്പത് കിലോ 64 ഗ്രാം എം.ഡി.എം.എ, അഞ്ച് കിലോ 195 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 19,755 എൽ. എസ്.ഡി സ്ട്രിപ്പുകൾ, 156 ഗ്രാം ഹെറോയിൻ, 618 ഗ്രാം ചരസ്, 332 ഗ്രാം കൊക്കെയ്ൻ, 315 ഗ്രാം മയക്കുമരുന്ന് കലർന്ന ഗമ്മികൾ, 11 കിലോ 470 ഗ്രാം കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. സി.സി.ബി നാർക്കോട്ടിക് കൺട്രോൾ സ്ക്വാഡിന്‍റെയും ബാഗലുരു, അഡുഗോഡി, ചിക്കജാല, എച്ച്.എസ്.ആർ ലേഔട്ട്, യശ്വന്ത്പൂർ, ജാലഹള്ളി, ജ്ഞാനഭാരതി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പിന്തുണയോടെയാണ് സംഘത്തെ പിടികൂടിയത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി.സി.ബി, ഈസ്റ്റ് ഡിവിഷൻ, വെസ്റ്റ് ഡിവിഷൻ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് റെയ്ഡുകൾ നടത്തുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും അന്തർസംസ്ഥാനങ്ങളില്‍ നിന്നു പ്രാദേശിക സ്രോതസ്സുകളിൽ നിന്ന് കുറഞ്ഞ വിലക്ക് മയക്കുമരുന്ന് വാങ്ങിയ ശേഷം ബംഗളൂരുവിൽ ഉയർന്ന നിരക്കിൽ വിൽക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.