മുഖ്യമന്ത്രി സിദ്ധരാമയ്യ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കമീഷണർമരുടെ യോഗം വിളിച്ചുചേർത്തപ്പോൾ
ബംഗളൂരു: കനത്ത മഴയിലുണ്ടായ കെടുതികളും ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞുണ്ടായ അപകടവും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കമീഷണർമാരും യോഗം ചേര്‍ന്നു. നാശനഷ്ടങ്ങൾ അവലോകനം ചെയ്തു. ഏഴുപേരുടെ പേരുടെ മരണത്തിനിടയാക്കിയ കാരണമായ ബൗറിങ് ആശുപത്രി ചുറ്റു മതിൽ ഇടിഞ്ഞുവീണത് ആശങ്കാജനകമാണെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയറെ ഉടൻ സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകാൻ നിർദേശിച്ചു.
കനത്ത മഴയില്‍ ബംഗളൂരുവിലുടനീളം 250ലധികം മരങ്ങൾ കടപുഴകി വീണു. വെള്ളപ്പൊക്കം തടയാൻ കുഴികൾ അടക്കുക, മാലിന്യനങ്ങള്‍ നീക്കം ചെയ്യുക, അപകടകരമായ വൃക്ഷശാഖകൾ വെട്ടിമാറ്റുക, ഓടകൾ വൃത്തിയാക്കുക എന്നിവ നടപ്പാക്കണം.
വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ അഞ്ച് സോണൽ കമീഷണർമാർക്കും അടിയന്തരമായി പ്രവർത്തിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തണമെന്നും നിർദ്ദേശം നൽകി. ആളുകൾ അണ്ടർപാസുകൾ ഉപയോഗിക്കാതിരിക്കുന്നതിന് ബാരിക്കേഡുകൾ ഉടൻ സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.