Posted On
date_range Updated On
date_range ഹൃദയാഘാതം; മലയാളി ബംഗളൂരുവിൽ നിര്യാതനായി
ബംഗളൂരു: ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി. എറണാകുളം കടവന്തററോഡ് കലൂർ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ഫിബിൻ(45) ആണ് മരിച്ചത്. 10 വർഷത്തോളമായി ബംഗളൂരു എച്ച്.എസ്.ആറിൽ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്‍ററില്‍ അന്ത്യ കർമ്മങ്ങൾ ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: ഫൗസിയ. സഹോദരി: ഫഹ്‌മിദ. ഖബറടക്കം കൊടുങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.