ബംഗളൂരു: എസ്.എസ്.എഫ് കർണാടകയുടെ അമ്പതാം വാർഷികാഘോഷം ഞായറാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. എസ്.എസ്.എഫ് ഇന്ത്യ നേതൃത്വം നൽകുന്ന സംവിധാൻ യാത്രയുടെ സമാപനവും ഇതോടൊപ്പം നടക്കും. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ജമ്മു-കശ്മീരിൽനിന്നും ആരംഭിച്ച സംവിധാൻ യാത്ര മുഴുവൻ സംസ്ഥാനങ്ങളിൽ കൂടിയാണ് കടന്നുവരുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി കർണാടക സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള ഏഴായിരത്തോളം വരുന്ന വിദ്യാർഥികളുടെ ക്യാമ്പ് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ വിദ്യാഭ്യാസം, ആത്മീയത തുടങ്ങി വ്യത്യസ്ത സെഷനുകളിൽ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, ഡോ. അബ്ദുൽ ഹകീം അസ്ഹരി, തലക്കാടു ചിക്കരൻജെ ഗൗഡ, എസ്.പി. ഹംസ സഖാഫി, എച്ച്.ഐ. ഇബ്രാഹിം മദനി, ജി.എം. സഖാഫി, എൻ.കെ.എം. ശാഫി സഅദി, അബൂബക്കർ, ഹമീദ് ബജ്പെ തുടങ്ങിയവർ ക്ലാസെടുക്കും.
സമാപന സമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹമീദ് മുസ്ലിയാർ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, അഭ്യന്തര മന്ത്രി പരമേശ്വര, വഖഫ് മന്ത്രി സമീർ അഹമ്മദ്, ടി.എൻ. പ്രതാപൻ എം.പി, ഫസൽ കോയമ്മ തങ്ങൾ കൂറത്ത്, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കർണാടക മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ റസ്വി, വഖഫ് ബോർഡ് പ്രസിഡന്റ് അൻവർ ചിത്രദുർഗ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.