ദ​ലി​ത് യു​വ​തി​യെ ന​ഗ്ന​യാ​ക്കി ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; 12 പേ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യെ പി​ടി​ച്ചു​കു​ലു​ക്കി 2023ൽ ​ദ​ലി​ത് യു​വ​തി​യെ ന​ഗ്ന​യാ​ക്കി ന​ട​ത്തി​യ ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ണ കേ​സി​ൽ 12 പ്ര​തി​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വ്. ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രി​ൽ ആ​റു​പേ​ർ സ്ത്രീ​ക​ളാ​ണ്. കെ. ​ബ​സ​പ്പ നാ​യ​ക് (45), എം. ​രാ​ജു നാ​യ​ക് (52), വി. ​കെ​മ്പ​ണ്ണ നാ​യ​ക് (52), സി. ​പാ​ർ​വ​തി നാ​യ​ക് (37), കെ. ​യെ​ല്ല​വ്വ നാ​യ​ക് (67), കെ. ​ല​ക്ക​പ്പ നാ​യ​ക് (26), പി. ​ഗം​ഗ​വ്വ നാ​യ​ക് (62), സി. ​സം​ഗീ​ത ഹെ​ഗ്ഗ​നാ​യ​ക്(35), എ​ൻ. സ​ന്തോ​ഷ് നാ​യ​ക് ( 21), കെ. ​ശോ​ഭ നാ​യ​ക് (49), വി. ​ല​ക്ക​വ്വ നാ​യ​ക് (40), എം. ​ശി​വ​പ്പ വ​ന്നൂ​ർ (48) എ​ന്നി​വ​രെ​യാ​ണ് ബെ​ള​ഗാ​വി പ​ത്താം അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ച്ച്.​എ​സ്. മ​ഞ്ചു​നാ​ഥ് ശി​ക്ഷി​ച്ച​ത്. 2023 ഡി​സം​ബ​ർ 10ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ 42കാ​രി​യു​ടെ 24കാ​ര​നാ​യ മ​ക​ൻ നേ​ര​ത്തേ ഇ​ഷ്ട​ത്തി​ലാ​യി​രു​ന്ന 18കാ​രി​യു​മൊ​ത്ത് ഒ​ളി​ച്ചോ​ടി.

ഈ ​പെ​ൺ​കു​ട്ടി​യും മ​റ്റൊ​രു യു​വാ​വും ത​മ്മി​ലു​ള്ള വി​വാ​ഹം ഡി​സം​ബ​ർ 11ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഒ​ളി​ച്ചോ​ട്ട​ത്തി​ൽ ക്ഷു​ഭി​ത​രാ​യ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ബെ​ള​ഗാ​വി​യി​ൽ നി​ന്ന് ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹൊ​സ വ​ന്താ​മു​റി ഗ്രാ​മ​ത്തി​ൽ ചെ​ന്ന് ഇ​ര​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി ന​ഗ്ന​യാ​ക്കി ന​ട​ത്തി​ച്ച് വൈ​ദ്യു​തി​ത്തൂ​ണി​ൽ കെ​ട്ടി​യി​ട്ട് പ​ര​സ്യ​മാ​യി ആ​ക്ര​മി​ച്ചു. ര​ണ്ട് കു​ടും​ബ​ങ്ങ​ളും ഒ​രേ ഗോ​ത്ര സ​മൂ​ഹ​ത്തി​ൽ​പെ​ട്ട​വ​രാ​ണെ​ങ്കി​ലും യു​വാ​വി​ന്റെ കു​ടും​ബം സ​മ്പ​ന്ന​ര​​ല്ലെ​ന്നും അ​യാ​ളു​ടെ പി​താ​വ് പു​റ​ത്തു​ള്ള​യാ​ളാ​ണെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഡി​സം​ബ​ർ 16ന് ​ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​സ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ന് (സി.​ഐ.​ഡി) കൈ​മാ​റി. അ​ന്ന​ത്തെ സി.​ഐ.​ഡി എ​സ്.​പി (സ്പെ​ഷ​ൽ എ​ൻ​ക്വ​യ​റി) പ്രു​ത്വി​ക് ശ​ങ്ക​റും സം​ഘ​വും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി 2024 ഏ​പ്രി​ൽ 22ന് 133 ​ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

92 സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ക്കു​ക​യും പ്രോ​സി​ക്യൂ​ഷ​ൻ കേ​സി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി 37 പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി സ്വ​മേ​ധ​യാ റി​ട്ട് ഹ​ര​ജി​യി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക മ​ഹ​ർ​ഷി വാ​ൽ​മീ​കി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഭൂ​വു​ട​മ​സ്ഥ​താ പ​ദ്ധ​തി പ്ര​കാ​രം ഇ​ര​ക്ക് ര​ണ്ട് ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു.

Tags:    
News Summary - punishment on women harrasment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.