നീലക്കുറിഞ്ഞി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍
ബംഗളൂരു: കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് മലയാളം മിഷനുമായി ചേർന്ന് പത്താം തരം തുല്യതക്കായി നടത്തുന്ന നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷ വിമാനപുരയിലെ കൈരളി നിലയം സെൻട്രൽ സ്കൂളിൽ നടന്നു. ബംഗളൂരുവിലെ വിവിധ മേഖലകളില്‍ നിന്നും അഞ്ച് പേരും മൈസൂരു മേഖലയില്‍ നിന്നും രണ്ടു പേരും ഗോവ ചാപ്റ്ററില്‍ നിന്നും മൂന്നു പേരുമടക്കം മൊത്തം 10 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
അമൃത തജീഷ്(ഗോവ),യു. വിസ്മയ (ഗോവ), അന്നമോള് സണ്ണിആന്റണി്, എല്‍.എസ്. അരുണിമ, ജി. ദിയ സായിലാല്‍,, പി. ഹൃതിക, മെഹറീന്‍ കാപ്പന്, നബീഹ കാപ്പന്,, ലിയോ വില്‍സണ്‍ പഞ്ഞിക്കാരന്‍ , തെരെസ മറിയ തോമസ് എന്നിവരാണ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍. 100 മാര്‍ക്കിന്റെ പരീക്ഷയില്‍ 80 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും 20 മാര്‍ക്ക് ഇന്റെണലുമാണ്. പരീക്ഷ ഭവന് നേരിട്ടാണ് മൂല്യ നിര്‍ണ്ണയം നടത്തുന്നത്.
പരീക്ഷയെഴുതി രണ്ടാം ബാച്ച്
മലയാളം മിഷന് കര്‍ണാടക ചാപ്റ്ററില്‍ നിന്നും പത്താം തരം തുല്യത പരീക്ഷ എഴുതി പുറത്തിറങ്ങുകയാണ് രണ്ടാം ബാച്ച്. ദീര്‍ഘകാലത്തെ ഉപാസനയുടെ പൂര്‍ത്തീകരണം കൂടിയാണ് ഞായറാഴ്ച നടന്നത്. കണിക്കൊന്ന കോഴ്സില്‍ തുടങ്ങി സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിവയിലേക്ക് എത്തുമ്പോഴേക്കും ഓരോ വിദ്യാര്‍ഥിയും കടന്നു പോകുന്നത് മലയാള സാഹിത്യത്തിന്റെ ആഴങ്ങളിലൂടെയാണ്. ഭാഷയുടെ തെളിച്ചവും മികവും ഓരോ വിദ്യാര്‍ഥിയുടെയും ജീവിതത്തില്‍ പ്രകാശപൂരിതമാക്കാന്‍ കടന്നു വരുന്നു. സേവനസന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടെ സമര്‍പ്പണം കൂടുയാണ് ഓരോ നീലക്കുറിഞ്ഞിയും കാണിച്ചു തരുന്നതെന്ന് രക്ഷിതാക്കള്‍ ഏക സ്വരത്തില്‍ പറയുന്നു. മറുനാട്ടിലും മലയാളത്തെ മറക്കാത്ത ഒരു തലമുറയുടെ പിറവികൂടിയാണ് ഇവിടെ നടക്കുന്നത്. കുട്ടികളുടെ താല്പര്യം കൊണ്ടാണ് ഈ കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഘടനകളിലൂടെയും മലയാളം മിഷന് കേന്ദ്രങ്ങളിലൂടെയും കോഴ്സിനെ കുറിച്ചറിഞ്ഞു പഠനം തുടങ്ങിയ ഓരോ വിദ്യാര്‍ഥിയും മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാകുകയായിരുന്നു. ഭാഷയെ മുറുകെ പിടിക്കാന്‍ വീടകങ്ങളില്‍ മലയാളം സംസാരിച്ചതും മുത്തശ്ശി കഥകള്‍ പങ്ക് വെച്ചതും ഓരോ കുട്ടികള്‍ക്കും മലയാളത്തിലേക്കുള്ള ആദ്യ പടിയായി. എപ്പോഴും വിളിപ്പുറത്തുള്ള അധ്യാപകരുടെ സേവനം നിമിത്തം പരീക്ഷക്കായി പ്രത്യേയ തയ്യാറെടുപ്പുകള്‍ ഒന്നും കുട്ടികള്‍ നടത്തിയിരുന്നില്ല. മറുനാടന്‍ മലയാളിയുടെ മലയാള ഭാഷയെ കളിയാക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ഥിയും. പരിപാടികളില്‍ സ്പൂടതയോടെ മലയാളം സംസാരിക്കുന്ന കുട്ടികളെ നോക്കി നിര്‍വൃതിയണയാന്‍ സാധിക്കുന്നുവെന്നത് മലയാളം മിഷനില്‍ ചേര്‍ന്നത് കൊണ്ടാണ് എന്നു രക്ഷിതാക്കള്‍ പറയുന്നു. മലയാളം അറിഞ്ഞാല്‍ കന്നഡ എളുപ്പമാകുമെന്ന് ഒരു രഹസ്യം രക്ഷിതാവ് പങ്കുവെച്ചു. കൂടിച്ചേരലിന്റെ ഊഷ്മളത കുട്ടികളെ അറിയിക്കാനായാണ് സമാജം നടത്തുന്ന മലയാളം ക്ലാസില്‍ ചേര്‍ത്തത് എങ്കിലും മകളുടെ താല്പര്യത്താല് അത് തുടര്‍ന്നു കൊണ്ട് പോകുകയായിരുന്നുവെന്ന് രക്ഷിതാവ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ നിന്നും എഴുത്തുകാരും വായനക്കാരും സാഹിത്യആസ്വാദകരും ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ഹിത വേണുഗോപാല്‍ പറഞ്ഞു. പരീക്ഷയെഴുതിയ 10 വിദ്യാര്‍ഥികളും പുഞ്ചിരിയോടെ പറയുന്നു പ്രതീക്ഷിച്ച ചോദ്യങ്ങള്‍ ആണ് വന്നത്. സഹോദരിമാരായ മെഹറീന്‍ കാപ്പന്, നബീഹ കാപ്പന് തങ്ങളുടെ ഒരുമിച്ചുള്ള പഠനം പരീക്ഷ കൂടുതല്‍ എളുപ്പമാക്കി എന്നു പറയുന്നു. നാട്ടില്‍ അധികം കാണാത്ത ഉത്സവങ്ങള്‍ പോലുള്ളവ അനുഭവം പഠനത്തിലൂടെ കിട്ടി. നാട്ടിലെ അതേ നിലവാരത്തിലുള്ള പുസ്തകമായതിനാല്‍ സാഹിത്യബോധം വര്‍ധിച്ചുവെന്നും നീലക്കുറിഞ്ഞി വരെ പഠിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത് എന്നും ലിയോ പറയുന്നു. ഭാവിയില്‍ അധ്യാപകരായി ഉണ്ടാവാന്‍ പരിശ്രമിക്കുമെന്ന് ഓരോ വിദ്യാര്‍ഥിയും ആഗ്രഹിക്കുന്നു. നാടിന്റെ നന്മകള് മറുനാട്ടിലും വാരി വിതറാന്‍ ഈ പുതു തലമുറക്ക് കഴിയട്ടെ എന്നു പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.