എ​സ്‌.​ഐ.​ആ​ർ വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ബി.​ജെ.​പി​യുടെ ല​ക്ഷ്യം- കോ​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ (എ​സ്‌.​ഐ.​ആ​ർ) സ​മ​യ​ത്ത് ഓ​രോ സീ​റ്റി​ലും 5,000 മു​ത​ൽ 10,000 വ​രെ വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണെ​ന്ന് ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

പാ​ർ​ട്ടി സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രു​മാ​യി ന​ട​ത്തി​യ വെ​ര്‍ച്വ​ല്‍ മീ​റ്റി​ങ്ങി​ലാ​ണ് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​ത്.

ബി​ഹാ​റി​ൽ ബി.​ജെ.​പി നേ​ടി​യ നേ​ട്ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി വി​ജ​യി​ച്ച​ത് സാ​ധാ​ര​ണ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​മാ​യി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ മു​ഴു​വ​ൻ പ്ര​ക്രി​യ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ഏ​കോ​പി​പ്പി​ക്കു​ന്ന​തും കൃ​ത്രി​മം കാ​ണി​ക്കു​ന്ന​തു​മാ​യ രീ​തി​യെ​യാ​ണ് കോ​ണ്‍ഗ്ര​സ് എ​തി​ർ​ക്കു​ന്ന​ത്.

ബി.​ജെ.​പി​യു​ടെ ഒ​രു ശാ​ഖ​യാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഇ​പ്പോ​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​ബ​ന്ധ ഓ​ഫി​സ് പോ​ലെ​യാ​ണ് അ​വ​രു​ടെ പെ​രു​മാ​റ്റം. ഇ​തൊ​രു ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​മാ​ണെ​ന്ന കാ​ര്യം അ​വ​ര്‍ മ​റ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - SIR is aiming to invalidate votes; BJP's goal - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.