അപകടത്തില്‍പെട്ട വായു വജ്ര ബസ്
ബംഗളൂരു: ബി.എം.ടി.സി വായു വജ്ര ബസിന് പിന്നിൽ ബി.എം.ടി.സി ബസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടോടെ കെ.ആർ സർക്കിളിലാണ് സംഭവം. ട്രാഫിക് സിഗ്നലിൽ കാത്തുനിന്നിരുന്ന ബി.എം.ടി.സി വായു വജ്ര ബസിന് പിന്നിൽ മറ്റൊരു ബി.എം.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടസമയത്ത് ബസിൽ 20 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തില്‍ കലബുറഗി സ്വദേശിനിയായ ഭാഗ്യ, വായു വജ്രയിൽ ഇടിച്ച ബസിന്‍റെ ഡ്രൈവര്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇവരെ സെന്‍റ് മാർത്താസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റവരെ സെന്‍റ് മാർത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.