ഇ​നി മു​ത​ൽ കു​ടി​വെ​ള്ളം പാ​ഴാ​ക്കി​യാ​ൽ പി​ഴ ഉ​റ​പ്പ്

ബം​ഗ​ളൂ​രു: കു​ടി​വെ​ള്ളം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ബം​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സീ​വ​റേ​ജ് ബോ​ർ​ഡ്(​ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി) നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ളും സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളും പു​റ​പ്പെ​ടു​വി​ച്ചു.

വെ​ള്ളം ജാ​ഗ്ര​ത​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, 1964 ലെ ​ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 33, 34 പ്ര​കാ​രം, വാ​ഹ​ന​ങ്ങ​ൾ ക​ഴു​കു​ന്ന​തി​നും, പൂ​ന്തോ​ട്ട​പ​രി​പാ​ല​ന​ത്തി​നും, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, അ​ല​ങ്കാ​ര ജ​ല​ധാ​ര​ക​ൾ​ക്കും സ​മാ​ന​മാ​യ വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ​ക്കും, സി​നി​മാ​ശാ​ല​ക​ളി​ലും മാ​ളു​ക​ളി​ലും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കും, റോ​ഡ് നി​ർ​മാ​ണ​ത്തി​നും വൃ​ത്തി​യാ​ക്ക​ലി​നും കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി നി​രോ​ധി​ച്ചു.

ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 109 പ്ര​കാ​രം 5,000 രൂ​പ പി​ഴ ചു​മ​ത്തും. കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ച്ചാ​ല്‍ പി​ഴ തു​ക​ക്ക് പു​റ​മെ പ്ര​തി​ദി​നം 500 രൂ​പ വീ​തം അ​ധി​ക പി​ഴ​യും ചു​മ​ത്തും. 2026 ജൂ​ലൈ 31ന​കം മാ​ളു​ക​ൾ, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, അ​പ്പാ​ർ​ട്മെ​ന്‍റ് കെ​ട്ടി​ട​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ല ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​ന് ടാ​പ്പു​ക​ളി​ൽ ഒ​ഴു​ക്ക് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ എ​യ​റേ​റ്റ​റു​ക​ളോ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ബോ​ർ​ഡ് പ്ര​ത്യേ​ക വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ ‍ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 53 പ്ര​കാ​രം ജ​ല​വി​ത​ര​ണ​ത്തി​ൽ 50 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നും 5,000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​വ​ർ​ത്തി​ച്ചു​ള്ള ലം​ഘ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ദി​നം 500 രൂ​പ വീ​തം അ​ധി​ക പി​ഴ ഈ​ടാ​ക്കും. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ നി​റ​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നും കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​രോ​ധ​നം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Tags:    
News Summary - From now on, wasting drinking water will surely incur a fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.