ആന്തമാനിലെ പൗരപ്രമുഖൻ അബൂബക്കർ ഹാജി ബംഗളൂരുവിൽ നിര്യാതനായി

ബംഗളൂരു: ആന്തമാൻ ദ്വീപിലെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ അബൂബക്കർ ഹാജി (55) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു വഴി ദുബൈയിലേക്ക് വിമാനമാർഗം പോകാനായി കഴിഞ്ഞ 10ന് ബംഗളൂരുവിലെത്തിയതായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് ചൗക്കി സ്വദേശിയായ അബൂബക്കർ ഹാജി വർഷങ്ങൾക്ക് മുമ്പ് ആന്തമാനിൽ എത്തിയതാണ്.

ആൾ ഇന്ത്യ കെ.എം.സി.സിയുടെ സഹായത്തോടെ മൃതദേഹം ശനിയാഴ്ച രാവിലെ ബംഗളൂരു വിമാനത്താവളം വഴി ആന്തമാനിലേക്ക് കൊണ്ടുപോകും.
ഭാര്യ: നഫീസ. മക്കൾ: നവാസ്, നാസിയ.

News Summary - obit Aboobacker haji Andaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.