ബംഗളൂരു: എസ്.എസ്.എൽ.സി, പി.യു പരീക്ഷകളിൽ വിജയശതമാനം കുറച്ചതിനെ തുടർന്ന് ഇന്റേണൽ അസസ്മെന്റിന് പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സി വിജയശതമാനം 35ൽനിന്ന് 33 ആയും പി.യു.സി 30 ശതമാനത്തിൽനിന്ന് 33 ശതമാനമായുമാണ് കുറച്ചത്. അടുത്ത അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.
നിലവിൽ എസ്.എസ്.എൽ.സി ഇന്റേണൽ അസസ്മെന്റിന് 20 മാർക്കും പി.യു.സിക്ക് പ്രാക്ടിക്കൽ 30 മാർക്കുമാണ്. പുതിയ മാർഗനിർദേശമനുസരിച്ച് വിജയിക്കാൻ ഇന്റേണൽ മാർക്ക് പരിഗണിക്കും. വിദ്യാർഥികളുടെ അച്ചടക്കം, സ്കൂൾ പ്രവർത്തനങ്ങളിലെ പങ്കാളിത്തം, അക്കാദമിക് പെർഫോമൻസ് എന്നിവ പരിഗണിച്ചാണ് മാർക്ക് നൽകുക.
മാർക്ക് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നതിനും മാർക്ക് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതിനും കമ്മിറ്റി, മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾക്ക് പിഴ ചുമത്തുക എന്നീ കാര്യങ്ങൾ പരിഗണനയിലുണ്ട്. ഡിസംബറോടെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.