റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു.

ബി.​ഡി.​എ ഉ​ദ്യോ​ഗ​സ്ഥ​ന്റെ വീ​ട്ടി​ൽ ലോ​കാ​യു​ക്ത റെ​യ്ഡ്; 3.19 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി​യി​ലെ (ബി​.ഡി.​എ) റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസ​ർ എ.​എ​ൽ. ദ​ലേ​ഷി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ന​ധി​കൃ​ത സ്വ​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 3.19 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി.​

ബം​ഗ​ളൂ​രു സി​റ്റി-​ഒ​ന്നി​ലെ ലോ​കാ​യു​ക്ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശ​നി​യാ​ഴ്ച റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​തെ​ന്ന് ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കു​റ്റാ​രോ​പി​ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്റെ ബ​ന്ധു​ക്ക​ളു​ടെ വ​സ​തി​ക​ൾ, ഓ​ഫീ​സ്, പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നാ​ലി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം റെ​യ്ഡു​ക​ൾ ന​ട​ത്തി. ലോ​കാ​യു​ക്ത പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്റെ അ​റി​യ​പ്പെ​ടു​ന്ന വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ​ക്ക് ആ​നു​പാ​തി​ക​മ​ല്ലാ​ത്ത സ്ഥാ​വ​ര ജം​ഗ​മ സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം 2.70 കോ​ടി രൂ​പ​യു​ടെ സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളും 48.85 ല​ക്ഷം രൂ​പ​യു​ടെ ജം​ഗ​മ സ്വ​ത്തു​ക്ക​ളും ക​ണ്ടെ​ത്താ​നാ​യി.​ സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളി​ൽ മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ, ര​ണ്ട് വീ​ടു​ക​ൾ, ഒ​രു വാ​ണി​ജ്യ കെ​ട്ടി​ടം, ഏ​ക​ദേ​ശം 17.20 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ജം​ഗ​മ ആ​സ്തി​ക​ളി​ൽ 1.35 ല​ക്ഷം രൂ​പ പ​ണ​വും 13 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണു​ള്ള​ത്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് വാർത്ത​ക്കു​റി​പ്പി​ൽ അറിയിച്ചു.

Tags:    
News Summary - A comprehensive raid was conducted at the house of a BDA official; 3.19 crores of unauthorized assets were found.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.