ജി. ബസവരാജ്
ബംഗളൂരു: നെലമംഗല താലൂക്കിലെ റായരപാളയക്ക് സമീപം ദേശീയ പാതയിൽ ഞായറാഴ്ചയുണ്ടായ വാഹന അപകടത്തിൽ കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജി ബസവരാജ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .രാവിലെ ഏഴരയോടെ ജഡ്ജി നഗരത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം.
കാഴ്ചാ പ്രശ്നമാണ് അപകടത്തിന് കാരണമെന്ന് നെലമംഗല ട്രാഫിക് പൊലീസ് പറഞ്ഞു. രാവിലത്തെ വെയിൽ കണ്ണിലടിച്ച് പൊലീസ് എസ്കോർട്ട് വാഹനത്തിന്റെ ഡ്രൈവർമാർക്ക് പെട്ടെന്ന് കാഴ്ച മങ്ങി. വാഹനം സെൻട്രൽ മീഡിയനിൽ ഇടിക്കുകയും ജഡ്ജിയുടെ കാറിന്റെ പാതയിലേക്ക് തിരിച്ചുവരികയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
ജസ്റ്റിസ് ബസവരാജും അദ്ദേഹത്തിന്റെ വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടപ്പോൾ, എസ്കോർട്ട് വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.