ഇരച്ചുകയറിയവർക്ക് നേരെ പൊലീസ് ലാത്തിവീശുന്നു.
നടനെക്കാണാൻ ആരാധകർ ഇരച്ചു കയറി; പൊലീസ് ലാത്തി വീശി
ബംഗളൂരു: മഹാദേവപുരയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച എത്തിയ തെലുങ്ക് നടൻ എൻടിആർ ജൂനിയർ എന്നറിയപ്പെടുന്ന നന്ദമുരി താരക രാമറാവുവിനെ കാണാൻ ആരാധകർ തിരക്ക് കൂട്ടിയതിനെത്തുടർന്ന് പൊലീസ് ലാത്തി വീശി.
ലോബിയിലേക്ക് ഇരച്ചുകയറിയുള്ള ആവേശം പെട്ടെന്ന് സംഘർഷത്തിലേക്ക് വഴിമാറിയതാണ് ലാത്തിവീശാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ചിലർ ബാരിക്കേഡുകൾ മറികടക്കുക പോലും ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ക്ലിപ്പുകളിൽ ഒരു കേടായ എസ്കലേറ്ററിനെ കാണിക്കുന്നുണ്ടായിരുന്നു.
ആരാധകർ നിരന്തരം നടന്റെ അടുത്തേക്ക് തള്ളിക്കയറുന്നതിനിടെ എസ്കലേറ്ററിൽ വീണതാണ് അത് തകരാൻ കാരണമെന്ന് പൊലീസ് വിശദീകരിച്ചു.സംഘർഷ വേളയിൽ ശാന്തത പാലിച്ച നടൻ പിന്നീട് ചടങ്ങ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.