അറസ്റ്റിലായവർ
മംഗളൂരു: കോൺഗ്രസ് നേതാവ് ദിവാകർ ഷെട്ടിയുടെ വീട്ടിൽ ജനുവരി 30-ന് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് അന്തർസംസ്ഥാന കുറ്റവാളികളെ കൗപ് പൊലീസ് അറസ്റ്റ് ചെയ്തു. 19.05 ലക്ഷം രൂപയുടെ മോഷണ വസ്തുക്കൾ കണ്ടെടുത്തു.
തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശികളായ ഇസാക്കി രാജ (28), കൂട്ടാളി നമ്പി രാജ (23) എന്നിവരാണ് അറസ്റ്റിലായത്. ഷെട്ടി കുടുംബം മുംബൈയിലേക്ക് പോകുന്നതിനായി ഉളിയരഗോളി ഗ്രാമത്തിലെ കൊട്ടൽക്കട്ടെ വീട് പൂട്ടിയിട്ട് പോയ സമയത്താണ് മോഷണം നടന്നത്.
പ്രധാന വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ പൂജാമുറിയിൽ നിന്നും കിടപ്പുമുറിയിലെ അലമാരകളിൽ നിന്നുമായി വെള്ളി വസ്തുക്കൾ, 30 ഗ്രാം ഉരുക്കിയ സ്വർണ്ണം, വാച്ചുകൾ, പണം എന്നിവ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു.തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് മൂന്ന് പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്.പ്രതികൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഡീ. എസ്പി സുധാകർ എസ് നായിക്, ഡിവൈഎസ്പി എസ് വിജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.