ബംഗളൂരു: റൊട്ടിക്കട നടത്താനുള്ള ലൈസൻസ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥയെ ശനിയാഴ്ച ലോകായുക്ത പൊലീസ് പിടികൂടിയതായി വാർത്തക്കുറിപ്പിൽ അറിയിച്ചു.
കോർപറേഷന്റെ സോൺ -ഒന്ന് ഓഫീസിലെ ഹീന കൗസറാണ് അറസ്റ്റിലായത്. കൈക്കൂലി തുക വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ അവരെ കൈയോടെ പിടികൂടി.
റൊട്ടിക്കട തുടങ്ങാനുള്ള ലൈസൻസിന് മലേപ്പ തൽവാർ എന്നയാൾ അപേക്ഷിച്ചിരുന്നു. ലൈസൻസ് പ്രോസസ്സ് ചെയ്ത് നൽകാൻ ഹീന കൗസർ 4500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരിയിൽ നിന്ന് നേരത്തെ 1000 രൂപ മുൻകൂർ തുകയായി കൈപ്പറ്റിയിരുന്നു. ശനിയാഴ്ച മലേപ്പ തൽവാറിൽ നിന്ന് ബാക്കി 3500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ലോകായുക്ത പൊലീസ് സൂപ്രണ്ട് സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ പിടിവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.